മരത്തിനുണ്ടായിരു-
ന്നത്രയ്ക്കുമിലകൾ,
നിധികളുടെ കനം പേറി
ചാഞ്ഞുനിൽക്കുകയാണത്;
അത്രയും പച്ചയായപ്പോൾ
കണ്ണുചിമ്മുകയാണത്,
അതിൽപ്പിന്നെ കണ്ണുകൾ
അടച്ചിട്ടുമില്ലത്.
ഉറങ്ങേണ്ട രീതി പക്ഷേ,
അങ്ങനെയുമല്ലല്ലോ.
ഇലച്ചാർത്തുകളൊരുനാളിൽ
പച്ചനിറത്തിൽ, ജീവൻ വച്ചു
ചിറകടിച്ചു പറന്നുപോയ്;
പറക്കാനും പഠിച്ചുപോയ്
ഓരോരോ ചെറുമൊട്ടും.
മഞ്ഞത്തു, മഴയത്ത്
തേങ്ങിക്കൊണ്ടു ശേഷിച്ചു
നഗ്നയായിട്ടൊരു മരം.
2 comments:
ഇലച്ചാർത്തുകളൊരുനാളിൽ
പച്ചനിറത്തിൽ, ജീവൻ വച്ചു
ചിറകടിച്ചു പറന്നുപോയ്;
നല്ല വരികള്‍.
Post a Comment