Monday, February 1, 2010

നെരൂദ-കാവ്യാദർശം

 

File:Diana and her Nymphs (Robert Burns).jpg

അത്രയും പ്രണയങ്ങൾ, അത്രയും യാത്രകൾ
ഗ്രന്ഥങ്ങളുരുവാകുന്നതവയിൽ നിന്ന്.
അവയിലില്ല ചുംബനങ്ങൾ, മണ്ണിന്റെ കാഴ്ചയെങ്കിൽ
കൈനിറഞ്ഞൊരാണില്ല, പെണ്ണതിൽ നിറഞ്ഞില്ല,
വിശപ്പില്ല,തൃഷ്ണയില്ല,രോഷമില്ല,വഴികളില്ലവയിലെങ്കിൽ
പോരില്ലവയൊരു മണിയാകാൻ, പരിചയാവാൻ.
അവയ്ക്കില്ല കണ്ണുകൾ, കണ്ണുകളവ തുറക്കില്ല
അവയുടേതു ശാസനങ്ങളുടെ കല്ലിച്ച നാവുകൾ.

എനിക്കു ഹിതം ജനനേന്ദ്രിയങ്ങളുടെ കെട്ടുപിണച്ചിൽ,
ചോരയും പ്രണയവും ചെത്തിയതെൻ കവിതകൾ.
കല്ലിച്ച മണ്ണിലൊരു റോജാച്ചെടി ഞാൻ നട്ടു,
മഞ്ഞിനോടു പടവെട്ടി,തീയിനോടു പടവെട്ടി
അതിലൊരു റോജാപ്പൂ ഞാൻ വിടർത്തി.

പാടിപ്പാടിനടക്കാനെനിക്കീ വഴി മാത്രം.

 

 

Painting by Robert Burns(not the poet)-Diana and the Nymphs(1926) from Wkimedia Commons

No comments: