
ഈ വെളിച്ചം, എരിച്ചടക്കുന്ന ജ്വാലാഗ്നി,
എന്നെ വളയുന്ന ഈ ധൂസരദേശം,
ഒരേയൊരു ചിന്തയുടെ കാർന്നുതിന്നുന്ന വേദന,
ഭൂമിയുടെ, ആകാശത്തിന്റെ, കാലത്തിന്റെ യാതന;
സ്പന്ദനമടങ്ങിയ തംബുരുവിൽ, ആസക്തിയുടെ പന്തത്തിൽ     
രക്തഹാരം ചാർത്തുന്ന ഈ വിലാപം,      
എന്റെ മേൽ തകർന്നുടയുന്ന കടലിന്റെ ഘനഭാരം,      
എന്റെ നെഞ്ചിൽക്കുടിയേറിയ ഈ കരിന്തേൾ-
പ്രണയത്തിന്റെ പുഷ്പഹാരമിവ, മുറിപ്പെട്ടവന്റെ ശയ്യ,     
തകർന്നടിഞ്ഞ ഹൃദയത്തിന്റെ ശേഷിപ്പുകൾക്കിടയിൽ      
നിന്റെ സാന്നിദ്ധ്യം സ്വപ്നം കണ്ടു ഞാൻ കിടക്കുന്നതിവിടെ.
ഞാൻ തേടിയലഞ്ഞതു വിവേകത്തിന്റെ മലമുടി,     
നിന്റെ ഹൃദയമെനിയ്ക്കരുളിയതു വിഷക്കളകളുടെ താഴ്വര,      
കയ്ക്കുന്ന നേരുകൾക്കായി തീരാത്തൊരു ദാഹവും.      
No comments:
Post a Comment