Monday, October 10, 2011

ചെസ് വാ മിവോഷ് - പതനം

File:Graveyard.JPG


പ്രബലമായൊരു രാഷ്ട്രത്തിന്റെ പതനം പോലെയാണൊരാളുടെ മരണം:
ഒരുകാലമതിനുണ്ടായിരുന്നു ശൂരന്മാരായ പടയാളികൾ, കപ്പിത്താന്മാർ, പ്രവാചകന്മാർ,
സമ്പൽസമൃദ്ധമായ തുറമുഖങ്ങൾ, കടലുകളൊക്കെ കപ്പലുകളും.
ഇനിമേലതുപരോധത്തിൽപ്പെട്ട ഒരു നഗരത്തെയും മോചിപ്പിക്കില്ല,
ഒരുടമ്പടിയിലുമതേർപ്പെടില്ല,
അതിന്റെ നഗരങ്ങൾ ശൂന്യമായിരിക്കുന്നുവല്ലോ,
അതിന്റെ ജനത ചിതറിയും പോയി,
ഒരിക്കൽ വിളവെടുത്ത പാടങ്ങളിൽ ഞെരിഞ്ഞിൽ വളർന്നുമുറ്റിയിരിക്കുന്നു,
അതിന്റെ ദൗത്യം മറവിയിൽപ്പെട്ടു, അതിന്റെ ഭാഷയും നഷ്ടമായി:
ചെന്നെത്താൻ പറ്റാത്തൊരു മലമുകളിൽ ഒരു ഗ്രാമത്തിന്റെ ദേശ്യഭാഷ.


link to image


2 comments:

മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) said...

സ്ഥിരമായി വായിക്കാറുണ്ട്.. നല്ല വര്‍ക്ക് ആണ്.. സര്‍വ്വവിധ ആശംസകളും നേരുന്നു..

Unknown said...

very very excellent work.congrats