Friday, March 11, 2011

അന്നാ ആഹ് മാത്തോവാ–നെഞ്ചിനിടതായി…


നെഞ്ചിനിടതായി കരി കൊണ്ടൊരടയാളമവനിട്ടു,
അവൻ നിറയൊഴിക്കുന്നതവിടെ,
ശൂന്യമായ രാത്രിയിലേക്കൊരിക്കൽക്കൂടി
എന്റെ ശോകത്തെ തുറന്നുവിടാൻ.

പതറില്ല നിന്റെ കൈ, പ്രിയനേ!
ഏറെപ്പിടയുകയുമില്ല ഞാൻ.
എന്റെ ശോകപ്പക്ഷി പറന്നുപോകും,
ഒരു ചില്ല മേൽ ചെന്നിരുന്നു പാടും.

വീട്ടിലൊറ്റയ്ക്കിരിക്കുമ്പോൾ
ജനാല തുറന്നും കൊണ്ടവൻ പറയും,
“ഈ ശബ്ദം പരിചിതം, വ്യക്തമാവുന്നുമില്ല പക്ഷേ,”-
പിന്നെയവൻ കണ്ണുകൾ താഴ്ത്തിനില്ക്കും.


1914 ജനുവരി 31


1 comment:

ശ്രീദേവി said...

പതറില്ല നിന്റെ കൈ, പ്രിയനേ!
ഏറെപ്പിടയുകയുമില്ല ഞാൻ.
എന്റെ ശോകപ്പക്ഷി പറന്നുപോകും,
ഒരു ചില്ല മേൽ ചെന്നിരുന്നു പാടും.

നിന്റെ കൈകള്‍ പതറാതെ ഇരിക്കുവാന്‍ അധികം പിടയില്ല ഞാന്‍ എന്ന ഉറപ്പു.