സ്നേഹിച്ചവർക്കൊക്കെ ഞാൻ ദുരിതം വരുത്തി,
ഒന്നൊന്നായീലോകമവർ വെടിഞ്ഞുപോയി.
കഷ്ടമേ,
എന്റെ വാക്കുകൾ പ്രവചിച്ച ശവമാടങ്ങളാണിവ!
ചുടുചോര മണക്കുന്ന കാക്കകളെപ്പോലെ
വട്ടമിട്ടു പറക്കുകയായിരുന്നു,
എന്റെയുന്മത്തപ്രണയം പറഞ്ഞുവിട്ട
ആ കിരാതഗാനങ്ങൾ.
നീയെനിക്കു പ്രിയൻ,
നെഞ്ചിൽ ഹൃദയം പോലടുത്തവൻ.
കൈ തരൂ, ഇനിയെന്നെ വിട്ടുപോകൂ.
എവിടെ നീയെന്നറിയാതെയും പോകട്ടെ ഞാൻ.
കാവ്യദേവതേ, പിൻവിളി വിളിയ്ക്കരുതവനെ,
എന്റെ പാട്ടിൽ പുകഴ്ത്തപ്പെടാതെ പോകട്ടെയവൻ,
എന്റെ പ്രണയത്തെക്കുറിച്ചറിയാതെയും.
1921 ആഗസ്റ്
1 comment:
അന്നയേ ഹിമത്തിൻ ധവളദൂരത്തിൽ നിന്നും കൊണ്ടുവന്നതിനു നന്ദി
Post a Comment