Saturday, November 10, 2012

ഗുസ്താവ് അഡോൾഫ് ബക്വെർ - ഒരു കണ്ണുനീർത്തുള്ളി ഉരുണ്ടുകൂടി...

bcquer

അവളുടെ കണ്ണിൽ ഒരു കണ്ണുനീർത്തുള്ളി ഉരുണ്ടുകൂടി.
എന്റെ ചുണ്ടിൽ ഒരു ക്ഷമാപണം തങ്ങിനിന്നു.
പിന്നെ സംസാരിച്ചതു പക്ഷേ, അഭിമാനമായിരുന്നു,
അവൾ തേങ്ങലടക്കി; എന്റെ നാവുറഞ്ഞും പോയി.


ഞാനെന്റെ വഴിക്കു പോയി, അവൾ മറ്റൊരു വഴിയ്ക്കും;
ഒരിക്കലഗാധമായിരുന്ന ഞങ്ങളുടെ പ്രണയത്തെക്കുറിച്ചോർക്കെ,
ഞാനിന്നും ചോദിക്കുന്നു: ഞാനെന്തുകൊണ്ടന്നു മിണ്ടിയില്ല?
അവളിന്നും  ചോദിക്കുന്നു: ഞാനെന്തുകൊണ്ടന്നു കരഞ്ഞില്ല?

(30)


ബെക്വെർ (1836-1870) - സ്പാനിഷ് കാല്പനികകവി.


No comments: