സ്നേഹത്തിനർഹമായതിനെ നാം സ്നേഹിച്ചുകൊണ്ടിരുന്നാൽ, നിസ്സാരവും വില കെട്ടതും അർത്ഥശൂന്യവുമായവയിൽ നാം നമ്മുടെ സ്നേഹത്തെ കൊണ്ടുതുലയ്ക്കാതിരുന്നാൽ പോകപ്പോകെ നാം കരുത്തരായിവരും, നാം വെളിച്ചം നിറഞ്ഞവരായി വരും. ഇടയ്ക്കൊക്കെ ലോകത്തേക്കിറങ്ങിപ്പോകുന്നതും മനുഷ്യരുമായി ഇടപെടുന്നതും നല്ലതു തന്നെ; ചിലപ്പോൾ നാമതിനു നിർബ്ബന്ധിതരു
മാവാറുണ്ട്. പക്ഷേ തന്റെ പ്രവൃത്തിയുമായി അടങ്ങിയൊതുങ്ങി ഇരിക്കാൻ ഇഷ്ടപ്പെടുന്നവൻ, സ്നേഹിതന്മാർ വളരെക്കുറച്ചു മതി എന്നു വയ്ക്കുന്നവൻ, അവൻ ഈ ലോകത്തിലൂടെയും മനുഷ്യർക്കിടയിലൂടെയും സുരക്ഷിതനായി കടന്നുപോവും.എത്ര പരിഷ്കൃതരായ മനുഷ്യർക്കിടയിലാവട്ടെ, എത്ര കേമമായ ചുറ്റുപാടിലാവട്ടെ, അവനവനു തനതായുള്ള ആ യമിയുടെ ഭാവം അല്പമെങ്കിലും നാം കൈവിടാതിരിക്കണം; അതില്ലെങ്കിൽ വേരറ്റവരായിപ്പോവും നാം. നമുക്കുള്ളിലെ അഗ്നി കെടാൻ വിടരുത്; അതെരിച്ചുകൊണ്ടേയിരിക്കണം നാം. ദാരിദ്ര്യം തനിക്കായി വരിക്കുന്നവൻ, അതിനെ സ്നേഹിക്കുന്നവൻ - വലിയൊരു നിധിക്കുടമയാണവൻ; തന്റെ മനഃസാക്ഷിയുടെ ശബ്ദം അവൻ തെളിഞ്ഞുകേൾക്കുകയും ചെയ്യും. ദൈവത്തിന്റെ ആ മഹാപ്രസാദം, ആ ശബ്ദത്തിനു കാതു കൊടുക്കുന്നവൻ, അതിനെ അനുസരിക്കുന്നവൻ- അവൻ അതിൽ തന്റെ സ്നേഹിതനെ കണ്ടെത്തും, അവൻ പിന്നെ ഏകാകിയുമല്ല.
(തിയോയ്ക്ക് 1877 മേയിൽ എഴുതിയ കത്തിൽ നിന്ന്)
1 comment:
വായിച്ചു .ഉണ്മാധതിന്റെയ് അവസ്ഥയിലേക്ക് മറഞ്ഞ എനിക്ക് പുകയ്ക്കണം .ആ കത്ത് കിട്ടിയത് തിയോക്കല്ല എനിക്കാണ്.ഭാഷയിലൂടെയ് ചിന്ത്യിലൂടെയ് ഒരു പ്രവാഹം.മനുഷ്യ മസ്ഥിഷ്കതിന്റെയ് ആഴികളില്‍ എനിക്കൊന്നും പറയാനില്ല. ജിവിക്കുന്ന ശരീരത്തില്‍ നിന്ന് വേര്‍പെട്ടു നടക്കുന്ന ആത്മാവ് മനുഷ്യന്റെയ് നിലയ്ക്കാത്ത.എനിക്ക് നല്ല ഭ്രാന്താണ് .ആരാണ് നാന്‍
Post a Comment