എന്റെയാത്മാവു നിന്റെയാത്മാവിനെത്തൊടാതെങ്ങനെ ഞാൻ തടുക്കും?
നിന്നെക്കാളുമുയരത്തിലേക്കെങ്ങനെ ഞാനതിനെയെടുത്തുയർത്തും?
എത്രയാഹ്ളാദത്തോടെ ഞാനതിനെയൊളിപ്പിച്ചുവച്ചേനെ,
ഒരന്യദേശത്തിന്റെ വിദൂരതയിൽ, ഇരുട്ടിൽ, നിശബ്ദതയിൽ;
നിന്റെയാത്മാവിന്റെ ഗഹനതകൾ മുഴക്കം കൊള്ളുമ്പോൾനിന്നെക്കാളുമുയരത്തിലേക്കെങ്ങനെ ഞാനതിനെയെടുത്തുയർത്തും?
എത്രയാഹ്ളാദത്തോടെ ഞാനതിനെയൊളിപ്പിച്ചുവച്ചേനെ,
ഒരന്യദേശത്തിന്റെ വിദൂരതയിൽ, ഇരുട്ടിൽ, നിശബ്ദതയിൽ;
അനുരണനം ചെയ്യാത്ത പരിത്യക്തവസ്തുക്കൾക്കിടയിൽ!
എന്നെയും നിന്നെയും തൊടുന്നതൊക്കെപ്പക്ഷേ,
അന്യോന്യം നമ്മെയടുപ്പിക്കുന്നു,
രണ്ടു തന്ത്രികൾ മീട്ടുന്ന വയലിൻചാപം
ഒരേ സ്വരം വായിച്ചെടുക്കുമ്പോലെ.
നമ്മെ മുറുക്കിയിരിക്കുന്നതേതു വാദ്യത്തിൽ?
നമ്മെ കൈയിലെടുത്തതേതു വാദകൻ?
ഹാ, മധുരഗാനമേ!
link to image
No comments:
Post a Comment