നിന്റെ വചനങ്ങളിലാദ്യമായതു വെളിച്ചം,
കാലത്തിനാരംഭമായതങ്ങനെ;
പിന്നെ മൗനിയായി നീ ചിരകാലം.
പിന്നെ നിന്റെ വചനമായതു മനുഷ്യൻ,
ഭീതി തുടങ്ങിയതുമങ്ങനെ,
ആ ഭീതിയൊഴിഞ്ഞിട്ടില്ല ഞങ്ങൾക്കിനിയും.
വീണ്ടും നാവെടുക്കാൻ തുടങ്ങുകയോ നീ?
എനിക്കു കേൾക്കേണ്ടിനിയത്തെ വചനം.
ചിലനേരം പ്രാത്ഥിക്കാറുണ്ടു ഞാൻ:
ചേഷ്ടകളായി മതി നിന്റെ ചെയ്തികൾ.
മുഖങ്ങളിൽ, ശിലകളിൽ വരഞ്ഞിട്ടോളൂ
നിന്റെ മൗനത്തിനർത്ഥമിന്നതെന്നും.
പറുദീസ ഞങ്ങൾക്കു വിലക്കിയ ക്രോധത്തിൽ
ഞങ്ങൾക്കഭയമാകട്ടെ നീ.
ഞങ്ങൾക്കൊരിടയനുമാവട്ടെ നീ,
എന്നാൽ വിളിക്കരുതു ഞങ്ങളെ:
നീ കരുതിവച്ചിരിക്കുന്നതെന്തെന്നറിയാൻ
ത്രാണിയില്ലല്ലോ ഞങ്ങൾക്ക്.
2 comments:
നീ
കരുതിവച്ചിരിക്കുന്നതെന്തെന്നറിയാൻ
ത്രാണിയില്ലല്ലോ ഞങ്ങൾക്ക്
നീ
കരുതിവച്ചിരിക്കുന്നതെന്തെന്നറിയാൻ
ത്രാണിയില്ലല്ലോ ഞങ്ങൾക്ക്
Post a Comment