ഇവയത്രേ, പാവനമായ സുമേരുക്കൾ;
ദേവന്മാർ വിഹരിക്കുന്ന പൊന്മലകൾ.
ഈ സതീസ്തനങ്ങളിൽ നിന്നല്ലോ
മനുഷ്യന്റെ പാവം മണ്ണിൽ വെളിച്ചമെത്തുന്നു.
ബാലസൂര്യനുണരുന്നതിവിടെ,
സന്ധ്യയ്ക്കവൻ തളർന്നു മയങ്ങുന്നതിവിടെ.
രാത്രിയിലൊരു ദേവതയുടെ കണ്ണുകൾ
കണ്ണിമയ്ക്കാതെ കാക്കുന്നതേകാന്തവും വിമലവുമായ ഈ മലകളെ.
നിത്യപ്രേമത്തിന്റെ അമൃതധാരയാലവ നനയ്ക്കുന്നു
വരണ്ട മണ്ണിന്റെ ചുണ്ടുകളെ.
ആലംബമറ്റുറങ്ങുന്ന മണ്ണിനു ശാശ്വതാശ്രയമായി
എന്നുമുണർന്നിരിക്കുന്നതും ഈ മലകൾ.
ഹേ മനുഷ്യാ, നിനക്കു പെറ്റനാടിത്,
മണ്ണിലുറയ്ക്കവേ തന്നെ മാനത്തെ ചുംബിക്കുന്നതും.
link to image
3 comments:
ഹേ മനുഷ്യാ, നിനക്കു പെറ്റനാടിത്,
മണ്ണിലുറയ്ക്കവേ തന്നെ മാനത്തെ ചുംബിക്കുന്നതും.
ആരും ചിന്തിക്കാത്ത രീതിയില്‍ ഒരു താരതമ്യം പകല്‍ സൂര്യനും രാത്രി ചന്ദ്രനും നിലാവും പരിലസിക്കുന്നതും എല്ലാം എന്ത് മനോഹരമായി കവി കാണിച്ചിരിക്കുന്നു. കവിതയുടെ മനോഹാരിത ചോര്‍ന്നു പോകാതെ വിവര്‍ത്തനം ചെയ്തതിനു നന്ദി. ഇനിയും പോസ്റ്റുകള്‍ വരുമ്പോള്‍ ലിങ്ക് മെയില്‍ ചെയ്യുമല്ലോ.
വിവർത്തനത്തിനു നന്ദി പറയുന്നു. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ ഏതെങ്കിലും ലിങ്ക് കൂടി കുറിപ്പായി ചേർത്താൽ നന്നായിരിക്കും എന്നഭിപ്രായമുണ്ട്.
വളരെ മനോഹരം..ഈ വിവര്‍ത്തനം
Post a Comment