പുഴ മുറിച്ചുപോവുകയാണൊരു കടത്തുവള്ളമങ്ങോട്ടുമിങ്ങോട്ടും.
ചിലർ വീട്ടിലേക്കു പോവുന്നു, ചിലർ വീടു വിട്ടു പോവുന്നു.
രണ്ടു കരകളിലന്യോന്യം നോക്കിനില്ക്കുകയാണു രണ്ടു ഗ്രാമങ്ങൾ.
പുലർച്ച മുതൽ സന്ധ്യ വരെ പോന്നുവരികയാണാളുകൾ.
മറ്റിടങ്ങളിൽ നടക്കുന്നുണ്ടനേകം സംഘർഷങ്ങള,ത്യാഹിതങ്ങൾ,
കുത്തിയൊഴുകുന്ന ചോരയിൽ പതഞ്ഞുപൊങ്ങി
കുമിളകൾ പോലുടയുന്നുമുണ്ടു പൊന്നിൻകിരീടങ്ങൾ.
സംസ്കാരത്തിന്റെ പുത്തൻ വിശപ്പുകളും ദാഹങ്ങളും ശേഷിപ്പിക്കുന്നു
പലതരം വിഷങ്ങളും തേനിറ്റുന്ന ലഹരികളും.
ഇവിടെ രണ്ടു കരകളിലന്യോന്യം നോക്കിനില്ക്കുകയാണു രണ്ടു ഗ്രാമങ്ങൾ.
വിശാലലോകത്തിനു കാതിൽ പെട്ടിട്ടില്ലിവയുടെ പേരുകൾ.
നിത്യേന പുഴ മുറിച്ചുകടക്കുകയാണൊരു കടത്തുവള്ളം,
ചിലർ വീട്ടിലേക്കു പോകുന്നു, ചിലർ വീടു വിട്ടും പോകുന്നു.
(പരിസർ 1896 മാർച്ച് 30)
4 comments:
ആ കാലഘട്ടത്തില്‍ ഭാരതത്തില്‍ സംഭവിച്ചു കൊണ്ടിരുന്ന കാര്യങ്ങളുടെ അവലോകനം ആണോ ഇത് എന്റെ കൊച്ചു മനസിലാക്കല്‍ മാത്രം. രാജാക്കന്മാര്‍ക്ക് സ്ഥാനചലനം സംഭവിക്കുന്നതും, ഒരു സംസ്കൃതി തന്നെ നശിച്ചു കൊണ്ടിരിക്കുന്നതും ആണോ കവി സൂചിപ്പിക്കുന്നത്. അതല്ല ആശയം എങ്കില്‍ തിരുത്തുമല്ലോ!!
മറ്റൊരു രാജ്യത്തു നിന്നും കടല്‍മാര്‍ഗം സഞ്ചാരികള്‍ എതുന്നതാണോ കടത്തു വള്ളം കൊണ്ട് ഉദേശിക്കുന്നത് ?
അല്ലേയല്ല!
അല്ലേയല്ല! പ്രപഞ്ചത്തിനധികം പരുക്കേല്പ്പിക്കാതെ ഒതുങ്ങിക്കഴിയുന്നൊരു സാധുലോകത്തിന്റെ ചിത്രീകരണം.
Post a Comment