Sunday, July 17, 2011

പുഷ്കിൻ - നിന്നെ സ്നേഹിച്ചിരുന്നു ഞാനൊരിക്കൽ...




ഒരിക്കൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു,
അതിന്റെ കനലിനിയുമണഞ്ഞിട്ടില്ലെന്നു വരാം;
അതുകൊണ്ടു പക്ഷേ, നിന്റെ ഹൃദയമെരിയരുത്,
ഇനി നിനക്കു ഞാനൊരു നൊമ്പരമാവുകയുമരുത്.

ഞാൻ സ്നേഹിച്ചതാശകെട്ടും നാവിറങ്ങിയുമായിരുന്നു,
അസൂയയോടെയും സങ്കോചത്തോടെയുമായിരുന്നു;
ഇനി മറ്റൊരാൾ നിന്നെ സ്നേഹിക്കുമാറാകട്ടെ,
അതേയാർദ്രതയോടെ, അതേ ആർജ്ജവത്തോടെ.


3 comments:

mad|മാഡ് said...

ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു റഷ്യ നിന്നെ..

Echmukutty said...

ഇനിയൊരാൾ നിന്നെ സ്നേഹിയ്ക്കുമാറാകട്ടെ..

dilsha said...

ഇനിയൊരാൾ നിന്നെ സ്നേഹിയ്ക്കുമാറാകട്ടെ..