മേഘരൂപങ്ങളെപ്പോലെ പ്രതിക്ഷണം
ആകൃതി മാറുന്നു ലോകമെങ്കിലും
മൂലപ്രകൃതിയിലേക്കു മടങ്ങുന്നു
പൂർണ്ണതയെത്തിയതൊക്കെയും.
മാറുന്നതിനുമകലുന്നതിനും മുകളിൽ,
അവയെക്കവിഞ്ഞും, സ്വാധീനമായും
നിന്റെയാദിമരാഗമൊന്നുമാത്രം കേൾക്കാകുന്നു,
വീണയേന്തിയ ദേവാ.
അറിയപ്പെടാതെ പോകുന്നു ഞങ്ങളുടെ വേദനകൾ,
സ്നേഹിക്കാനിനിയും പഠിച്ചിട്ടില്ല ഞങ്ങൾ,
മരണത്തിൽ ഞങ്ങളെ വേർപെടുത്തുന്നതെന്തെന്ന്
മറനീങ്ങിക്കിട്ടിയിട്ടുമില്ല ഞങ്ങൾക്ക്.
മണ്ണിനു മേൽ നിന്റെ ഗാനമൊന്നേ,
വാഴ്ത്തുന്നു, ഘോഷിക്കുന്നു.
ഓര്‍ഫ്യൂസ് ഗീതകങ്ങൾ – 2.19
1 comment:
മേഘരൂപങ്ങളെപ്പോലെ പ്രതിക്ഷണം
ആകൃതി മാറുന്നു ലോകമെങ്കിലും
മൂലപ്രകൃതിയിലേക്കു മടങ്ങുന്നു
പൂർണ്ണതയെത്തിയതൊക്കെയും.
ഒരു ജീവിത യാഥാര്‍ത്ഥ്യം അതിന്റെ ഏറ്റവും ഭംഗിയുള്ള രൂപത്തില്‍ രചിച്ചിരിക്കുന്നു..നന്ദി
Post a Comment