Thursday, August 2, 2012

ഫെര്‍ണാണ്ടോ പെസൊവ - ഇംഗ്ളീഷ് ഗാനം






സൂര്യനും നക്ഷത്രങ്ങളുമായി ഞാൻ വഴി പിരിഞ്ഞു. 
ലോകത്തെ ഞാൻ അതിന്റെ പാട്ടിനു വിട്ടു.
എനിക്കറിയുന്ന സംഗതികളുടെ മാറാപ്പുമായി
അകലേയ്ക്കുമുള്ളിലേക്കും ഞാൻ കടന്നുപോയി.
ഞാൻ യാത്രകൾ ചെയ്തു, വേണ്ടതില്ലാത്തതു വാങ്ങി,
അനിശ്ചിതമായതിനെ കണ്ടെത്തുകയും ചെയ്തു.
എന്റെ ഹൃദയം പണ്ടത്തേതു തന്നെ ഇന്നും:
ഒരാകാശവും ഒരു മരുഭൂമിയും.
ഞാൻ തോറ്റു ഞാൻ എന്തായിരുന്നോ അതിൽ, ഞാൻ എന്താഗ്രഹിച്ചോ അതിൽ, ഞാൻ എന്തു കണ്ടെത്തിയോ അതിൽ.
വെളിച്ചത്തിനുണർത്താനോ ഇരുട്ടിനമർത്താനോ ആയി
ഒരാത്മാവും എന്നിലിന്നു ശേഷിക്കുന്നില്ല.
ഒരു മനംപുരട്ടൽ മാത്രമാണു ഞാൻ,
ഒരു മനോരാജ്യവും ഒരഭിലാഷവും മാത്രം.
വളരെയകന്നതൊന്നാണു ഞാൻ,
നീങ്ങിനീങ്ങി ഞാൻ ജീവിച്ചുപോകുന്നുണ്ടെങ്കിൽ
അതെന്നിലെ എനിക്ക് അത്ര സുഖം തോന്നുന്നുണ്ടെന്നതിനാൽ,
അത്ര യഥാർത്ഥമാണു ഞാനെന്നെനിക്കു തോന്നുന്നതിനാൽ,
ലോകത്തിന്റെ ചക്രങ്ങളിലൊന്നിൽ പറ്റിപ്പിടിച്ച തുപ്പൽക്കട്ട പോലെ.
-----------------------------------------------------------------------------------------------------------------------------
1928 ഡിസംബർ 1
അൽവാരോ ദെ കാമ്പോ എന്ന അപരനാമത്തിൽ എഴുതിയത്
-------------------------------------------------------------------------------------------------------------------------------

No comments: