Wednesday, August 1, 2012

ബോദ്‌ലെയെർ - ഒരു മഡോണയ്ക്ക്


(സ്പാനിഷ് ശൈലിയിൽ ഒരു നേർച്ച)

 

മഡോണാ, എന്റെ കാമുകീ, നിനക്കായി ഞാൻ പണിയാം,
എന്റെ കദനത്തിന്റെ കൊടുംഗർത്തത്തിലൊരൾത്താര;
എന്റെ നെഞ്ചിൽ, എന്നുമിരുളടഞ്ഞൊരു കോണിൽ,
കളിയാക്കുന്ന നോട്ടങ്ങളും മോഹങ്ങളുമെത്താത്തിടത്തിൽ
പൊന്നും നീലയും തേച്ചൊരു രൂപക്കൂടു ഞാനുയർത്താം,
അതിൽ ഞാൻ നിന്നെ പ്രതിഷ്ഠിക്കാം, കൺവിടർന്ന വിഗ്രഹമേ!
തേച്ചുമിനുക്കിയ വരികൾ നേർത്ത ലോഹക്കമ്പികളാക്കി,
പ്രാസകൌശലം കൊണ്ടു പളുങ്കുമണികൾ ചാർത്തി
വിപുലമായൊരു മകുടം ഞാൻ നിന്റെ ശിരസ്സിലണിയിക്കാം.
എന്റെ നെഞ്ചിലെ മഡോണാ, മരണമുള്ള മറിയമേ,
അസൂയ മുറിച്ചെടുത്തൊരു കഞ്ചുകം ഞാൻ നിനക്കു തുന്നാം,
കിരാതവും കഠിനവും എന്റെ സംശയങ്ങൾ കരയിട്ടതും,
നിന്റെ ചാരുതകളെ തടവിലിടാൻ, എന്റെ ഭീതികളകറ്റാൻ.
മുത്തുകളല്ല, എന്റെ കണ്ണീർത്തുള്ളികളാണതിനരികു വയ്ക്കുക!
എന്റെ ത്രസിക്കുന്ന തൃഷ്ണയാവും നിനക്കു മേലാടയാവുക;
കുതിച്ചുപൊങ്ങിയും ഇടിഞ്ഞുതാണും തിരതള്ളുന്ന തൃഷ്ണ,
കുന്നുകളില്പിടിച്ചുകയറുന്ന, തടങ്ങളിലടങ്ങിക്കിടക്കുന്ന,
നിന്റെ തുടുത്ത ഉടലിനെ ചുംബനങ്ങളുടുപ്പിക്കുന്ന തൃഷ്ണ.
എന്റെ സ്വാഭിമാനം ഞാൻ നിനക്കു പാദുകങ്ങളാക്കാം,
നിന്റെ ദിവ്യപാദപാതത്താലതിന്റെ ഗർവ്വം നശിക്കട്ടെ;
മൃദുലമായൊരാശ്ളേഷത്താലവ നിന്നെത്തടവിലാക്കും,
മൂശ പോലെ നിന്റെ പാദമുദ്രകളതേപടിയവ ഒപ്പിയെടുക്കും.

എന്റെ വരുതിയിലുള്ള വൈഭവം കൊണ്ടെനിക്കാവുന്നില്ല
ചന്ദ്രനെ നിനക്കു ചവിട്ടിനിൽക്കാനൊരു പീഠമാക്കാനെങ്കിൽ,
എന്റെ കുടലു കാരുന്ന കുടിലസർപ്പത്തെ ഞാനെറിഞ്ഞുതരാം,
വിഷവും വിദ്വേഷവും തുപ്പുന്ന ആ ചീർത്ത ദുഷ്ടസത്വത്തെ;
വിജേതയായ ദിവ്യറാണീ, എന്റെ പാപങ്ങളെ വിടുവിക്കുന്നവളേ,
നിനക്കു കാൽക്കലിട്ടു ചവിട്ടിയരയ്ക്കാൻ, നിനക്കിടിച്ചുതാഴ്ത്താൻ.
എന്റെ മനോവിചാരങ്ങൾ മെഴുകുതിരികൾ പോലെ നിരന്നുകത്തും,
അമലോത്ഭവറാണീ, പൂക്കളലങ്കരിക്കുന്ന നിന്റെ അൾത്താരയിൽ.
നീലിച്ച മേൽക്കെട്ടിയിലവ നക്ഷത്രങ്ങളായി പ്രതിഫലിക്കും,
നീറുന്ന കണ്ണുകൾ കൊണ്ടവ നിർന്നിമേഷം നിന്നെ നോക്കിനിൽക്കും.
നിന്നെക്കൊണ്ടു ത്രസിക്കാത്തതായൊന്നുമില്ലെന്നിലെന്നതിനാൽ
സാമ്പ്രാണിയും കുന്തിരിക്കവും മൂരുമായി ഞാനാകെപ്പുകയും,
വെണ്മയുടെ ഹിമഗിരിശൃംഗമേ, നിന്റെ ചരിവുകൾ ചുറ്റി
എന്റെ പ്രചണ്ഡഹൃദയമുയരും, പരിമളത്തിന്റെ പുകച്ചുരുളായി!

ഒടുവി,ലെന്റെ മറിയത്തിന്റെ ചിത്രം പൂർണ്ണമാക്കാനായി
പ്രണയത്തിൽ പാഷണ്ഡമായ ക്രൌര്യം ഞാൻ ചാലിക്കും,
അനുതാപത്തോടെയെങ്കിലും വിലോമമായൊരാനന്ദത്തോടെ
ഏഴു കൊടുംപാപങ്ങൾ കൊണ്ടേഴു കഠാരകൾ ഞാൻ തീർക്കും,
വിദഗ്ധനായൊരു ജാലവിദ്യക്കാരന്റെ അലക്ഷ്യഭാവത്തോടെ
നിനക്കെന്നോടുള്ള പ്രണയത്തിന്റെ മർമ്മം ഞാനുന്നമാക്കും,
ഏഴും ഞാനെറിഞ്ഞുകൊള്ളിയ്ക്കും, നിന്റെ കിതയ്ക്കുന്ന ഹൃദയത്തിൽ,
നിന്റെ വിതുമ്പുന്ന ഹൃദയത്തിൽ, ചോര ചീറ്റുന്ന നിന്റെ ഹൃദയത്തിൽ!


പാപത്തിന്റെ പൂക്കൾ-57


സ്പാനിഷ് ശൈലിയിൽ ഒരു നേർച്ച: സ്പാനിഷ് പാരമ്പര്യത്തിൽ മറിയത്തിനെ മൂന്നു രീതിയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നു ദുപോണ്ട് പറയുന്നു: വിശുദ്ധമറിയം, കാൽക്കിഴിൽ ചന്ദ്രനും സർപ്പവുമുള്ള അമലോത്ഭവ, പിന്നെ ഏഴു കഠാരകളുടെ മുറിവേറ്റ മറിയവും.

നിനക്കു കാൽക്കലിട്ടു ചവിട്ടിയരയ്ക്കാൻ: അനുസരണക്കേടു കാട്ടിയതിനു ആദമിനെയും ഹവ്വയേയും ദൈവം ശിക്ഷിക്കുന്നുണ്ടെങ്കിലും ഹവ്വയുടെ സന്തതികൾ അവളെ പ്രലോഭിപ്പിച്ച സർപ്പത്തിന്റെ ‘തല തകർക്കും’ എന്നു ശപിക്കുന്നുമുണ്ട്.

ഏഴു കൊടുംപാപങ്ങൾ : ഒരാൾ ഒരു പാപം ചെയ്യുമ്പോൾ അതു കന്യാമറിയത്തിന്റെ ഹൃദയം തുളയ്ക്കുന്നുവെന്നാണ്‌ കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ബോദ്ലെയറിന്‌ തന്റെ മറിയത്തിന്റെ ചിത്രം പൂർണ്ണമാക്കാൻ ദിവ്യവും നിർമ്മലവുമായൊരു ബിംബത്തിന്മേൽ പാപത്തിന്റെ കഠാരകളെറിഞ്ഞുകൊള്ളിച്ചാലേ പറ്റൂ.



To a Madonna

Votive Offering in the Spanish Style
I want to build for you, Madonna, my mistress,
An underground altar in the depths of my grief
And carve out in the darkest corner of my heart,
Far from worldly desires and mocking looks,
A niche, all enameled with azure and with gold,
Where you shall stand, amazed Statue,
With my polished Verses as a trellis of pure metal
Studded cunningly with rhymes of crystal,
I shall make for your head an immense Crown,
And from my Jealousy, O mortal Madonna,
I shall know how to cut a cloak in a fashion,
Barbaric, heavy, and stiff, lined with suspicion,
Which, like a sentry-box, will enclose your charms,
Embroidered not with Pearls, but with all of my Tears !
Your Gown will be my Desire, quivering,
Undulant, my Desire which rises and which falls,
Balances on the crests, reposes in the troughs,
And clothes with a kiss your white and rose body.
Of my Self-respect I shall make you Slippers
Of satin which, humbled by your divine feet,
Will imprison them in a gentle embrace,
And assume their form like a faithful mold,
If I can't, in spite of all my painstaking art,
Carve a Moon of silver for your Pedestal,
I shall put the Serpent which is eating my heart
Under your heels, so that you may trample and mock,
Triumphant queen, fecund in redemptions,
That monster all swollen with hatred and spittle.
You will see my Thoughts like Candles in rows
Before the flower-decked altar of the Queen of Virgins,
Starring with their reflections the azure ceiling,
And watching you always with eyes of fire.
And since my whole being admires and loves you,
All will become Storax, Benzoin, Frankincense, Myrrh,
And ceaselessly toward you, white, snowy pinnacle,
My turbulent spirit will rise like a vapor.
Finally, to complete your role of Mary,
And to mix love with inhumanity,
Infamous pleasure! of the seven deadly sins,
I, torturer full of remorse, shall make seven
Well sharpened Daggers and, like a callous juggler,
Taking your deepest love for a target,
I shall plant them all in your panting Heart,
In your sobbing Heart, in your bleeding Heart !
***************************************************
A UNE MADONNE
Ex-voto dans le goût espagnol
Je veux bâtir pour toi, Madone, ma maîtresse,
Un autel souterrain au fond de ma détresse,
Et creuser dans le coin le plus noir de mon coeur,
Loin du désir mondain et du regard moqueur,
Une niche, d'azur et d'or tout émaillée,
Où tu te dresseras, Statue émerveillée.
Avec mes Vers polis, treillis d'un pur métal
Savamment constellé de rimes de cristal
Je ferai pour ta tête une énorme Couronne,
Et dans ma Jalousie, ô mortelle Madone
Je saurai te tailler un Manteau, de façon
Barbare, roide et lourd, et doublé de soupçon,
Qui, comme une guérite, enfermera tes charmes,
Non de Perles brodé, mais de toutes mes Larmes!
Ta Robe, ce sera mon Désir, frémissant,
Onduleux, mon Désir qui monte et qui descend,
Aux pointes se balance, aux vallons se repose,
Et revêt d'un baiser tout ton corps blanc et rose.
Je te ferai de mon Respect de beaux Souliers
De satin, par tes pieds divins humiliés,
Qui, les emprisonnant dans une molle étreinte
Comme un moule fidèle en garderont l'empreinte.
Si je ne puis, malgré tout mon art diligent
Pour Marchepied tailler une Lune d'argent
Je mettrai le Serpent qui me mord les entrailles
Sous tes talons, afin que tu foules et railles
Reine victorieuse et féconde en rachats
Ce monstre tout gonflé de haine et de crachats.
Tu verras mes Pensers, rangés comme les Cierges
Devant l'autel fleuri de la Reine des Vierges
Etoilant de reflets le plafond peint en bleu,
Te regarder toujours avec des yeux de feu,
Et comme tout en moi te chérit et t'admire,
Tout se fera Benjoin, Encens, Oliban, Myrrhe,
Et sans cesse vers toi, sommet blanc et neigeux,
En Vapeurs montera mon Esprit orageux.
Enfin, pour compléter ton rôle de Marie,
Et pour mêler l'amour avec la barbarie,
Volupté noire! des sept Péchés capitaux,
Bourreau plein de remords, je ferai sept Couteaux
Bien affilés, et comme un jongleur insensible,
Prenant le plus profond de ton amour pour cible,
Je les planterai tous dans ton Coeur pantelant,
Dans ton Coeur sanglotant, dans ton Coeur ruisselant !


No comments: