ഒരാശയം എന്നെ കാണാൻ വന്നു
ഒരു കൊച്ചുകവിത വേണമെന്നോ? കവിത?
നല്ലതു തന്നെ- ഞാൻ പറയുകയാണ്- വരൂ, നമുക്കിരുന്നു സംസാരിക്കാം.
അതിനു മുമ്പ് എനിക്കു നിങ്ങളെക്കുറിച്ചു കൂടുതലറിയണമെന്നുണ്ട്.
അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.
ഓ അതോ- ഞാൻ പറയുകയാണ്- കാര്യം രസമുണ്ടല്ലോ.
അതു കുറേക്കാലമായി ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നതാണ്.
പക്ഷേ അതിനെക്കുറിച്ചു കവിതയെഴുതാനോ? വേണ്ട, അതെന്തായാലും വേണ്ട.
അതു നിങ്ങൾക്കു തോന്നുകയാണ്- ഞാൻ പറയുകയാണ്-
നിങ്ങളെന്റെ കഴിവുകൾ പർവതീകരിച്ചു കാണുകയാണ്.
എങ്ങനെ തുടങ്ങണമെന്നുപോലും എനിക്കറിവുണ്ടാവില്ല.
അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.
നിങ്ങൾക്കു തെറ്റി- ഞാൻ പറയുകയാണ്-
ഹ്രസ്വവും സംക്ഷിപ്തവുമായ കവിതയാണ് ദീർഘകവിതയെക്കാൾ ദുഷ്കരം.
എന്നെ ഇങ്ങനെ പീഡിപ്പിക്കരുത്, ഇങ്ങനെ വാശി പിടിക്കരുത്, സംഗതി നടക്കില്ല.
ശരി, എന്നാൽ ഞാനൊന്നു ശ്രമിച്ചുനോക്കാം, നിങ്ങളാളു വല്ലാത്ത വാശിക്കാരൻ തന്നെ.
എന്താണുണ്ടാവുകയെന്നു ഞാനിപ്പോഴേ പറഞ്ഞേക്കാം.
ഞാനതെഴുതി നുള്ളിക്കീറി പുറത്തേക്കു വലിച്ചെറിയും.
അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.
നിങ്ങൾ പറഞ്ഞതു ന്യായം തന്നെ- ഞാൻ പറയുകയാണ്- വേറെയും കവികളുണ്ട്.
അവരിൽ ചിലർ എന്നെക്കാൾ നന്നായി ഇതെഴുതിയെന്നും വരാം.
പേരും വിലാസവും വേണമെങ്കിൽ ഞാൻ തരാം.
അതെ, തീർച്ചയായും എനിക്കവരോടസൂയ തോന്നും.
അല്ലെങ്കിൽത്തന്നെ കവിതകളുടെ കാര്യത്തിൽ ഞങ്ങൾ പരസ്പരം അസൂയാലുക്കളാണ്,
മഹാമോശമായ കവിതകളുടെ കാര്യത്തിൽക്കൂടി.
പിന്നെ ഈ കവിതയ്ക്കു നല്ലതായിരിക്കും...അല്ല, വേണ്ടതു തന്നെയാണ്...
അതിനു മറുപടിയായി അതു ചിലതെന്റെ കാതിൽ മന്ത്രിച്ചു.അതിനു മറുപടിയായി അതൊന്നു നെടുവീർപ്പിട്ടതേയുള്ളു.
അതെ, നിങ്ങൾ പേരെടുത്തു പറഞ്ഞ ലക്ഷണങ്ങൾ ഈ കവിതയ്ക്കു വേണ്ടതു തന്നെയാണ്.
അപ്പോൾ ഇനി നമുക്കതു വിടാം.
ഒരു കാപ്പിയായാലോ?
പിന്നെയതപ്രത്യക്ഷമാവാൻ തുടങ്ങി.
പിന്നെയതപ്രത്യക്ഷമായി.
Idea
An idea came to mefor a little poem? a poem?
That’s good—I say—stay, let us talk.
You have to tell me more about yourself.
To which it whispers a few words in my ear.
Oh, that—I say—that is interesting.
These matters have long been at my heart.
But to write a poem about them? No, certainly not.
To which it whispers a few words in my ear.
It only seems to you—I reply—
you overestimate my strength and my gifts.
I wouldn’t even know where to start.
To which it whispers a few words in my ear.
You are mistaken—I say—a short, concise poem
is much harder to write than one that is long.
Don’t torment me, don’t insist, for it won’t work.
To which it whispers a few words in my ear.
Well, okay, I will try, since you’re so stubborn.
But I must warn you what the outcome will be.
I will write, rip it up and throw it out.
To which it whispers a few words in my ear.
You are right—I say—there are still other poets.
Some of them will do this better than me.
I can give you the names, the addresses.
To which it whispers a few words in my ear.
Yes, certainly, I will be jealous of them.
We’re jealous of each other’s poems, even when they’re weak.
And this one probably should . . . perhaps it must have. . .
To which it whispers a few words in my ear.
That’s right, it must have the features that you named.
And so let's change the subject.
Would you like some coffee?
To which it only sighed.
And started to disappear.
And disappeared.
No comments:
Post a Comment