വിപുലവും പുഷ്ടവുമായിരുന്നു,
ഞാൻ സ്നേഹിച്ചതൊക്കെ:
കാലത്തിന്റെ തമ്പിനു മേൽ നീലാകാശം,
ഗഹനതയിൽ വീണുമയങ്ങുന്ന മഹാസമുദ്രം,
ഹിമാനികളുടെ ഏകാന്തസ്വപ്നങ്ങൾ,
മൂടൽമഞ്ഞിറങ്ങുന്ന മലങ്കാടുകൾ,
നക്ഷത്രപ്പുള്ളി കുത്തിയ നിലാവിന്റെ
മേലാട വാരിച്ചുറ്റിയ രാത്രികൾ.
അവയെ വാരിപ്പൊതിയാൻ ഞാനെത്ര മോഹിച്ചു-
മനുഷ്യഹൃദയമേ, നീയെന്തിത്ര ചെറുതായി?
No comments:
Post a Comment