രണ്ടു കൈകളും കൊണ്ടെടുക്കുക
ദിവസമെന്ന പിഞ്ഞാണം,
പിന്നെ വരിവരിയായി
ഈ കൌണ്ടറിനു മുന്നിലൂടെ കടന്നുപോവുക.
ഏവർക്കും തികയുന്നത്ര
സൂര്യനുണ്ട്, ആകാശമുണ്ട്,
വേണ്ടത്ര ചന്ദ്രനുമുണ്ട്
മണ്ണിൽ നിന്നു പരിമളമുദ്ഗമിക്കുന്നു
ഭാഗ്യത്തിന്റെ, ആഹ്ളാദത്തിന്റെ, കീർത്തിയുടെ;
നിങ്ങളുടെ നാസകളെ അതിക്കിളിപ്പെടുത്തുന്നു,
നിങ്ങളെ അതു പ്രലോഭിപ്പിക്കുന്നു.
അതിനാൽ ലോഭമെന്നതു വേണ്ട.
നിങ്ങളുടെ ഹിതപ്പടി ജീവിക്കുക,
അത്ര തുച്ഛമാണു വിലകൾ.
ഒരുദാഹരണം പറഞ്ഞാൽ
ഒരേയൊരു ജീവിതം കൊണ്ടു
നിങ്ങൾക്കു നേടാം,
ഏറ്റവും സുന്ദരിയായ സ്ത്രീയെ,
ഒപ്പമൊരു ബിസ്കറ്റും.
No comments:
Post a Comment