Wednesday, February 6, 2013

വിസ്വാവ ഷിംബോർസ്ക - കാഴ്ചബംഗ്ളാവ്

9-2168link to image

 


പാത്രങ്ങൾ നിരന്നിരിക്കുന്നു, വിശപ്പെവിടെ?
വിവാഹമോതിരങ്ങളിതാ, പരിണയത്തിലെത്തിയ പ്രണയമെവിടെ?
മുന്നൂറുകൊല്ലമെങ്കിലുമായിരിക്കും അതില്ലാതായിട്ട്.

വിശറിയുണ്ട്- അതു കുളിർപ്പിച്ച കവിൾത്തുടുപ്പെവിടെ?
വാളുകളുണ്ട്- അവയെടുത്തു വീശിയ രോഷമെവിടെ?
ത്രിസന്ധ്യയിൽ ഈ വീണ നാദപ്പെടുകയുമില്ല.

നിത്യത തികയാതെ വന്നതിനാൽ
പതിനായിരം പഴയ വസ്തുക്കൾ ഇവിടെ കൂട്ടിയിട്ടിരിക്കുന്നു.
ക്ളാവു പിടിച്ചൊരു ഭടൻ
ചില്ലലമാരയിലിരുന്നു മീശ പിരിക്കുന്നു.

ലോഹങ്ങളും കളിമണ്ണും തൂവലുകളും
തീയതികൾക്കു മേൽ നിശബ്ദവിജയമാഘോഷിക്കുന്നു.
ഒരീജിപ്ഷ്യൻ സുന്ദരിയുടെ മുടിപ്പിൻ കുടുകുടെച്ചിരിക്കുന്നു.

കിരീടം ശിരസ്സിനെ അതിജീവിച്ചിരിക്കുന്നു.
കൈ കൈയുറയോടു തോറ്റുപിന്മാറിയിരിക്കുന്നു.
വലതുപാദുകം കാലടിയെ പരാജയപ്പെടുത്തിയിരിക്കുന്നു.

എന്റെ കാര്യം പറഞ്ഞാൽ, ഞാനിന്നും ജീവനോടെയുണ്ടെന്നു നിങ്ങൾക്കു കാണാമല്ലോ.
ഞാനിട്ടിരിക്കുന്ന ഈ വേഷം എന്നോടു നിരന്തരമായ പോരാട്ടത്തിലത്രെ.
തനിക്കു ജയിക്കണമെന്ന നിർബന്ധബുദ്ധിയാണതിന്‌!
എന്നെ അതിജീവിക്കുമെന്ന വാശിയിലാണത്!


museum

Here are plates with no appetite.
And wedding rings, but the requited love
has been gone now for some three hundred years.

Here’s a fan–where is the maiden’s blush?
Here are swords–where is the ire?
Nor will the lute sound at the twilight hour.

Since eternity was out of stock,
ten thousand aging things have been amassed instead.
The moss-grown guard in golden slumber
props his mustache on Exhibit Number…

Eight. Metals, clay and feathers celebrate
their silent triumphs over dates.
Only some Egyptian flapper’s silly hairpin giggles.

The crown has outlasted the head.
The hand has lost out to the glove.
The right shoe has defeated the foot.

As for me, I am still alive, you see.
The battle with my dress still rages on.
It struggles, foolish thing, so stubbornly!
Determined to keep living when I’m gone!


No comments: