ഇടനാഴിയുടെ മൂലയ്ക്കു കിടന്ന്
ഒരു കിഴവി മരിക്കുമ്പോൾ
അരികിൽ നിൽക്കാൻ ആരുമില്ല
ഇത്രനാൾ മച്ചും നോക്കി അവർ മലർന്നുകിടന്നു
ഇപ്പോഴവർ വിരലു കൊണ്ടു വായുവിലെഴുതുന്നു
കണ്ണീരില്ല വിലാപങ്ങളില്ല
ആരും കൈ പിരിക്കുന്നില്ല
ഡ്യൂട്ടിയിൽ വേണ്ടത്ര മാലാഖമാരുമില്ല
നിശബ്ദമായി മര്യാദ കാണിക്കലാണു ചില മരണങ്ങൾ
തിരക്കു കൂടിയൊരു തീവണ്ടിമുറിയിൽ
ഒരാൾ സീറ്റൊഴിഞ്ഞുകൊടുക്കുന്നപോലെ
No comments:
Post a Comment