Friday, February 8, 2013

വിസ്വാവ ഷിംബോർസ്ക - പിയെത്ത

Pieta.Smith.Minimatalink to image

 


കഥാനായകൻ ജനിച്ച പട്ടണത്തിൽ നിങ്ങൾക്ക്:
അദ്ദേഹത്തിനുള്ള സ്മാരകം നോക്കിനിൽക്കാം, അതിന്റെ വലിപ്പം കണ്ടതിശയിക്കാം,
വിജനമായ കാഴ്ചബംഗ്ളാവിന്റെ നടക്കല്ലുകളിൽ നിന്ന്
രണ്ടു കോഴികളെ ആട്ടിയോടിക്കാം,
അദ്ദേഹത്തിന്റെ അമ്മ താമസിക്കുന്നിടം അന്വേഷിച്ചറിയാം,
ഞരങ്ങുന്ന കതകു തള്ളിത്തുറന്നു കയറാം.
നിവർന്നിട്ടാണവരുടെ ഇരിപ്പ്, നീണ്ടതാണവരുടെ മുടി, തെളിഞ്ഞതാണവരുടെ നോട്ടം.
പോളണ്ടിൽ നിന്നു വരുന്ന വഴിയാണെന്ന് നിങ്ങൾക്കവരോടു പറയാം.
നിങ്ങളുടെ ആശംസകളർപ്പിക്കാം.
നിങ്ങളുടെ ചോദ്യങ്ങൾ തെളിച്ചും ഉച്ചത്തിലുമാക്കാം.
അതെ, അവർക്കദ്ദേഹത്തെ വളരെ സ്നേഹമായിരുന്നു.
അതെ, ജനനം മുതൽക്കേ അദ്ദേഹത്തിന്റെ പ്രകൃതമതായിരുന്നു.
അതെ, അന്നു കാലത്ത് തടവറയുടെ ചുമരു ചാരി അവർ നിന്നിരുന്നു.
അതെ, വെടിയൊച്ചകൾ അവർ കേട്ടിരുന്നു.
ഒരു ക്യാമറ, ടേപ്പ് റെക്കോർഡർ കൈയിൽ കരുതേണ്ടതായിരുന്നുവെന്നു നിങ്ങൾക്കു തോന്നാം.
അതെ, അതൊക്കെ അവർ കണ്ടിരിക്കുന്നു.
അദ്ദേഹമയച്ച അവസാനത്തെ കത്ത് അവർ റേഡിയോവിൽ വായിച്ചിരുന്നു.
അദ്ദേഹത്തിനിഷ്ടപ്പെട്ട താരാട്ടുപാട്ടുകൾ അവരൊരിക്കൽ ടെലിവിഷനിൽ പാടുകയും ചെയ്തു.
ഒരു സിനിമയിൽ അവർ അഭിനയിച്ചു,
രൂക്ഷപ്രകാശത്തിൽ കണ്ണീരുറന്ന കണ്ണുകളോടെ.
അതെ, ആ ഓർമ്മ ഇപ്പോഴും അവരുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നു.
അതെ, ഇപ്പോൾ ചെറിയൊരു ക്ഷീണം തോന്നുന്നുണ്ട്.
അതെ, അതു മാറാനുള്ളതേയുള്ളു.
ഇനി നിങ്ങൾക്കെഴുന്നേൽക്കാം, അവർക്കു നന്ദി പറയാം. യാത്ര പറയാം. പിരിഞ്ഞുപോരാം,
പൂമുഖത്തു കാത്തുനിൽക്കുന്ന പുതുസന്ദർശകരെയും കടന്ന്.


Pieta

In the town where the hero was born you may:

gaze at the monument, admire its size,

soo two chickens from the empty museum's steps,

ask for his mother's address,

knock, push the creaking door open.

Her bearing is erect, her hair is straight, her gaze is clear.

You may tell her that you've just arrived from Poland.

You may bear greetings. Make your questions loud and clear.

Yes, she loved him very much. Yes, he was born that way.

Yes, she was standing by the prison wall that morning.

Yes, she heard the shots.

You may regret not having brought a camera,

a tape recorder. Yes, she has seen such things.

She read his final letter on the radio.

She sang his favourite lullabies once on TV.

And once she even acted in a movie, in tear

from the bright lights. Yes, the memory still moves her.

Yes, just a little tired now. Yes, it will pass.

You may get up. Thank her. Say good-bye. Leave,

passing by the new arrivals in the hall.


No comments: