നിങ്ങൾ ചെയ്യേണ്ടതെന്താണ്?
ഒരപേക്ഷ പൂരിപ്പിക്കുക,
ഒരു ജീവചരിത്രക്കുറിപ്പടക്കം ചെയ്യുക.
നിങ്ങളുടെ ജീവിതദൈർഘ്യം എന്തുമായിക്കോട്ടെ,
ജീവചരിത്രക്കുറിപ്പു ഹ്രസ്വമായിരിക്കുന്നതാണുചിതം.
സംക്ഷിപ്തമായിരിക്കുക,
തെരഞ്ഞെടുത്ത വസ്തുതകൾ മാത്രമുണ്ടായിരിക്കുക.
സ്ഥലങ്ങൾക്കു പകരം മേൽവിലാസങ്ങളാവട്ടെ,
വ്യക്തമല്ലാത്ത ഓർമ്മകൾക്കു പകരം സ്പഷ്ടമായ തീയതികളും.
പ്രണയങ്ങളെത്രയെങ്കിലും വിവാഹം മാത്രം പരാമർശിക്കുക,
കുട്ടികളെത്രയെങ്കിലും ജനിച്ചവരെ മാത്രവും.
നിങ്ങൾക്കാരെ അറിയാമെന്നതിനെക്കാൾ
നിങ്ങളെ ആരറിയുമെന്നതിനാണു പ്രാധാന്യം.
യാത്രകൾ, വിദേശത്തേക്കെങ്കിൽ മാത്രം.
അംഗത്വങ്ങൾ, എന്തിനെന്നതിനെക്കാൾ എന്തിലെന്നതിൽ.
പുരസ്കാരങ്ങൾ, എന്തിനെന്നു പറയുകയും വേണ്ട.
താനിന്നേവരെ തന്നോടു സംസാരിച്ചിട്ടില്ലെന്നു തോന്നിക്കുന്ന വിധമെഴുതുക,
താൻ തന്നെത്തന്നെ അകലെ നിന്നേ കണ്ടിട്ടുള്ളുവെന്ന പോലെയും.
പറയാതെ വിട്ടേക്കൂ നിങ്ങളുടെ നായ്ക്കളെ,
പൂച്ചകളെ, പക്ഷികളെ, ഓർമ്മകളുടെ പൊടി പിടിച്ച വസ്തുക്കളെ,
സ്നേഹിതരെ, സ്വപ്നങ്ങളെ.
വില, മൂല്യമല്ല.
ശീർഷകം, ഉള്ളിലുള്ളതല്ല.
ചെരുപ്പിന്റെ അളവ്, താനെവിടെക്കു പോകുന്നുവെന്നതല്ല,
താനാരാണെന്നു താൻ കരുതുന്നപോലെയെഴുതുക.
ഒരു ഫോട്ടോ കൂടി വച്ചേക്കൂ,
ഒരു ചെവി കാണുന്ന വിധത്തിൽ.
അതിന്റെ ആകൃതിയാണു മുഖ്യം,
അതെന്തു കേൾക്കുന്നുവെന്നതല്ല.
ഇനിയല്ല, കേൾക്കാനായിട്ടതിനെന്താണുള്ളതും?
കടലാസ്സു കൊത്തിയരിയുന്ന യന്ത്രത്തിന്റെ കലപില.
Writing A Résumé
Translated from the Polish by Stanislaw Baranczak and Clare Cavanagh
What needs to be done?
fill out the application
and enclose the résumé.
Regardless of the length of life,
a résumé is best kept short.
concise, well-chosen facts are de rigueur.
Landscapes are replaced by addresses,
shaky memories give way to unshakable dates.
Of all your loves, mention only the marriage;
of all your children, only those who were born.
Who knows you matters more than whom you know.
Trips only if taken abroad.
Memberships in what but without why.
Honors, but not how they were earned.
Write as if you'd never talked to yourself
and always kept yourself at arm's length.
Pass over in silence your dogs, cats, birds,
dusty keepsakes, friends, and dreams.
Price, not worth,
and title, not what's inside.
His shoe size, not where he's off to,
that one you pass off as yourself.
In addition, a photograph with one ear showing.
What matters is its shape, not what it hears.
What is there to hear, anyway?
The clatter of paper shredders.
No comments:
Post a Comment