ഒരാൾക്കൂട്ടത്തിന്റെ ഫോട്ടോയിൽ
എന്റെ മുഖം അരികിൽ നിന്നേഴാമത്;
അതിടത്തു നിന്നു നാലാമതാവാം,
ചുവട്ടിൽ നിന്നിരുപത്തെട്ടാമതുമാവാം.
ഏതെന്നറിയാത്ത എന്റെ മുഖം,
അതിന്നൊന്നേയൊന്നല്ല, പലതിലൊന്നു മാത്രം,
ശേഷമുള്ളവയെപ്പോലെതന്നെ (മറിച്ചും)
ആണെന്നോ പെണ്ണെന്നോ പറയാനാത്തതും;
ആ മുഖത്തിന്റെ ലക്ഷണങ്ങൾ
അതിനു വിശേഷിച്ചുള്ള ലക്ഷണങ്ങളുമല്ല,
കാലത്തിന്റെ ആത്മാവ്
അതിലൂടൊന്നു കണ്ണോടിച്ചുപോയെന്നു മാത്രം;
സ്ഥിതിവിവരക്കണക്കുകളിലെ ഒരക്കമാണത്,
അതതിന്റെ ആളോഹരി ഉരുക്കും പ്ളാസ്റ്റിക്കും അകത്താക്കുന്നുണ്ട്,
ആഗോളമായും ഭാവശൂന്യമായും;
തന്നിൽ വിശേഷിച്ചൊന്നുമില്ലെന്നതിൽ അതിനു നാണക്കേടില്ല,
മാറ്റിവയ്ക്കാവുന്നതാണെന്നതിൽ അതിനു നൈരാശ്യവുമില്ല;
എനിക്കു സ്വന്തമായൊരു രീതിയിൽ
എന്റേതല്ലതെന്നതുപോലെ;
കിളച്ചുമറിച്ചൊരു ശവപ്പറമ്പിൽ നിന്നൊരു തലയോട്ടി പോലെ,
ആരുടേതെന്നറിയാത്ത പലതിൽ ഒന്ന്;
കേടുപാടില്ലാതിരിക്കുന്നതു കണ്ടാൽ
അതിന്റെ ഉടമസ്ഥൻ സ്ഥലത്തില്ലെന്ന കാര്യവും നാം മറക്കും;
ഇപ്പോൾത്തന്നെ അതവിടെയാണെന്നതുപോലെ,
എന്റെ, ആരുടെയും, ഏവരുടെയും;
അവിടെ അതിന്റെ ഓർമ്മകൾ, ഇനിയെന്തെങ്കിലുമുണ്ടെങ്കിൽ,
നീണ്ടുനീണ്ടുചെല്ലും, ഭാവിയിലേക്ക്.
A Photograph of a Crowd
Wisława Szymborskatranslated from the Polish by Joanna Trzeciak
In a photograph of a crowd
my head seventh from the edge,
or maybe four in from the left
or twenty up from the bottom;
my head, I can’t tell which,
no more the one and only, but already one of many,
and resembling the resembling,
neither clearly male nor female;
the marks it flashes at me
are not distinguishing marks;
maybe The Spirit of Time sees it,
but he’s not looking at it closely;
my demographic head
which consumes steel and cables
so easily, so globally,
unashamed it’s nothing special,
undespairing it’s replaceable;
as if it weren’t mine
in its own way on its own;
as if a cemetery were
dug up, full of nameless skulls
of high preservability
despite their mortality;
as if it were already there,
my any head, someone else’s—
where its recollections, if any,
would stretch deep into the future.
No comments:
Post a Comment