Tuesday, February 5, 2013

വിസ്വാവ ഷിംബോർസ്ക - പരിപ്രേക്ഷ്യം

133921244_open-window-20-in-w-x-24-in-h-metal-wall-art-wd201db-at-link to image

 


അപരിചിതരെപ്പോലെ അവർ കടന്നുപോയി,
ഒരു വാക്കോ ഒരു ചേഷ്ടയോ കൂടാതെ,
അവൾ സ്റ്റോറിലേക്ക്,
അയാൾ തന്റെ കാറിലേക്കും.

അവരൊരുപക്ഷേ ഒന്നു ഞെട്ടിയിരിക്കാം,
അവർക്കു മനസ്സൊന്നു വ്യതിചലിച്ചിരിക്കാം,
അല്ലെങ്കിൽ അവർ മറന്നുപോയിരിക്കാം,
നിതാന്തപ്രണയത്തിലായിരുന്നു
അല്പനേരത്തേക്കു തങ്ങളെന്ന്.

എന്നാൽത്തന്നെ ഉറപ്പൊന്നുമില്ല,
അതവർ തന്നെയാണെന്ന്,
അകലെ നിന്നു നോക്കുമ്പോൾ അങ്ങനെ തോന്നാം,
അടുത്തു ചെല്ലുമ്പോൾ അല്ലെന്നും.

ജനാലയ്ക്കലിരുന്നു ഞാൻ നോക്കുകയായിരുന്നു,
ഉയരക്കാഴ്ചകൾ പലപ്പോഴും തെറ്റാറുമുണ്ട്.

ചില്ലുവാതിൽ തുറന്ന് അവൾ മറഞ്ഞു.
കാറുമെടുത്ത് അയാൾ ഓടിച്ചുപോയി.
യാതൊന്നും സംഭവിക്കാത്ത പോലെ,
ഇനിയെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽത്തന്നെ.

ഒരു നിമിഷത്തേക്കെനിക്കു പക്ഷേ തീർച്ചയായിരുന്നു,
ഞാനതു കണ്ടുവെന്ന്,
ഈയൊരാനുഷംഗികകവിത കൊണ്ട്
നിങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയുമാണു ഞാൻ, വായനക്കാരേ,
ദുഃഖകരമായിരുന്നു ആ കാഴ്ചയെന്ന്.


PERSPECTIVE

They passed like strangers,
without a word or gesture,
her off to the store,
him heading for the car.

Perhaps startled
or distracted,
or forgetting
that for a short while
they’d been in love forever.

Still, there’s no guarantee
that it was them.
Maybe yes from a distance,
but not close up.

I watched them from the window,
and those who observe from above
are often mistaken.

She vanished beyond the glass door.
He got in behind the wheel
and took off.
As if nothing had happened,
if it had.

And I, sure for just a moment
that I’d seen it,
strive to convince you, O Readers,
with this accidental little poem
that it was sad.

from THE NEW YORKER, January 2, 2006, translated, from the Polish, by Stanislaw Baranczak and Clare Cavanagh.


No comments: