പുൽത്തടുക്കു പുറത്തേക്കെടുക്കേണ്ട,
ഈ കരിയിലകൾക്കു മേൽ ഞാനിരുന്നോളാം;
വിളക്കു കൊളുത്താനും മിനക്കെടേണ്ട,
ഇന്നു രാവിലും ചന്ദ്രനുദിക്കുമല്ലോ.
തെളിഞ്ഞ മദിരയൊരുപാത്രമുണ്ടെങ്കിൽ,
നറുക്കിലയിൽ പഴം നുറുക്കിയതു വേറെയുമുണ്ടെങ്കിൽ
അതിനു ഞാനെതിരു പറയുകയുമില്ല.
(ഹാൻ ക്വാക്ക് - പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊറിയൻ കവി)
No comments:
Post a Comment