Saturday, February 9, 2013

വിസ്വാവ ഷിംബോർസ്ക - പുലർച്ചെ നാലു മണി

szymborska11

 


രാത്രിക്കും പകലിനുമിടയിലുള്ള നേരം.
തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന നേരം.
മുപ്പതു കടന്നവരുടെ നേരം.

പൂവൻകോഴികൾക്കു കൂവാനായി വെടിപ്പാക്കിയ നേരം.
ഭൂമിയതിന്റെ ഊഷ്മളാശ്ളേഷം പിൻവലിക്കുന്ന നേരം.
കെട്ടണഞ്ഞ നക്ഷത്രങ്ങളിൽ നിന്നു ശീതക്കാറ്റുകൾ വീശുന്ന നേരം.
നമുക്കു ശേഷമെന്തു ശേഷിക്കുമെന്ന സംശയത്തിന്റെ നേരം.

ഒഴിഞ്ഞ നേരം.
ശൂന്യം. വ്യർത്ഥം.
മറ്റെല്ലാ നേരങ്ങൾക്കും നെല്ലിപ്പടി.

ആർക്കും മനസ്സുഖം തോന്നാത്ത നേരം, പുലർച്ചെ നാലു മണി.
പുലർച്ചെ നാലു മണിക്ക് ഉറുമ്പുകൾക്കു മനസ്സുഖം തോന്നുന്നുണ്ടെന്നാണെങ്കിൽ
നമുക്കതിൽ ഒരു വിരോധവുമില്ല.
നമുക്കു ജീവിതം തുടരാനാണെങ്കിൽ-
അഞ്ചു മണി വന്നു ചേരുകയും ചെയ്യട്ടെ.


FOUR IN THE MORNING

The hour from night to day.
The hour from side to side.
The hour for those past thirty.

The hour swept clean to the crowing of cocks.
The hour when earth betrays us.
The hour when wind blows from extinguished stars.
The hour of and-what-if-nothing-remains-after-us.

The hollow hour.
Blank, empty.
The very pit of all other hours.

No one feels good at four in the morning.
If ants feel good at four in the morning
--three cheers for the ants. And let five o'clock come
if we're to go on living.

Translated by Magus J. Krynski and Robert A. Maguire


No comments: