ഓരോ നിമിഷവുമോരോ ദിവസവും
ജീവിതം കടന്നുപോകുന്നു,
നിത്യജാഗരൂകരായ ഭൂമിക്കുമാകാശത്തിനുമിടയിൽ
തട്ടിത്തടഞ്ഞൊഴുകുന്നൊരരുവി പോലെ.
കൊഴിഞ്ഞ പൂക്കൾക്കവയുടെ പരിമളം മടക്കിനൽകുക,
തീരത്തെച്ചുംബിച്ചൊന്നൊന്നായി ജീവൻ വെടിയുന്ന തിരകളിൽ നിന്നുമവയുടെ
രോദനങ്ങളും പരിഭവങ്ങളും പെറുക്കിയെടുക്കുക,
വെങ്കലഫലകത്തിലവയുടെ ഗാനമാലേഖനം ചെയ്യുക.
പൊയ്പോയ കാലങ്ങൾ, തേങ്ങലുകൾ, മന്ദഹാസങ്ങൾ,
ഇരുണ്ട നോവുകൾ, നുണകളുടെ സാന്ത്വനങ്ങൾ,
ഹാ, അവയടയാളങ്ങൾ വീഴ്ത്തിയതെവിടെ,
എന്റെ ഹൃദയമേ, എവിടെ?
റൊസാലിയോ കാസ്ട്രോ (1837-1885)- ഗലീഷ്യൻ കവയിത്രി
Hour after hour, day after day,
between earth and sky, which stay,
eternal watches –
life passes
like a hurtling torrent.
Return to the flower its scent
after it withers;
from the waves that kiss the beach,
one by one expiring with their kisses,
pick up again their sounds, their moans,
and on bronze engrave their harmony.
Times that were, plaints and smiles,
black torments, sweet lies.
Ah, where have they left their trace,
my soul, where?
No comments:
Post a Comment