അകലങ്ങൾ ചുഴലുന്ന കൊടിക്കൂറ ഞാൻ.
കാറ്റുകളുടെ വരവറിയുന്നു ഞാൻ,
അതിജീവിക്കണമവയെ ഞാൻ.
ചുവട്ടിലടങ്ങിക്കിടപ്പാണൊക്കെയും:
വാതിലുകളടയുന്നതു മൃദുവായി,
നിശ്ശബ്ദം പുകക്കുഴലുകൾ,
കിടുങ്ങുന്നില്ല ജനാലകൾ,
പൊടിയടങ്ങിയും കിടക്കുന്നു.
കൊടുംകാറ്റിന്റെ വരവറിയുന്നു പിന്നെ ഞാൻ ,
കോളു കൊണ്ട കടലുപോലിളകുന്നു ഞാൻ,
വലിഞ്ഞുപാറുന്നു ഞാൻ, അഴഞ്ഞുതൂങ്ങുന്നു ഞാൻ,
ഈ പ്രചണ്ഡവാതത്തിലേകനാണു ഞാനെന്നുമറിയുന്നു ഞാൻ.
(ചിത്രപുസ്തകം 1902-1906)
3 comments:
NANNAYI , WELL DONE
GOOD TRANSALATION AND PICTURES
ഉം ,,,,, സുഹൃത്തെ ഭാവുകങ്ങള്‍
:)
Post a Comment