ഏതു മൂലയുമിടവഴിയുമേതു നിമിഷവുമവനുചിതം,
രാവെന്നില്ലാതെ, പകലെന്നില്ലാതെ
പിന്നാലെ പതുങ്ങുകയാണൊരു കൊലയാളി.
വെടി വയ്ക്കൂ, വെടി വയ്ക്കെടോ ,
മുന്നിലോ, പിന്നിലോ, വശത്തോ -
അവന്റെയുന്നത്തിനു നിന്നുകൊടുത്തും കൊണ്ടു
ഞാൻ പറഞ്ഞു.
നമുക്കിപ്പണിയൊന്നു തീർപ്പാക്കാം.
അതു പറയുമ്പോൾ ഞാനറിയുന്നു,
ഞാൻ പറയുന്നതെന്നോടു തന്നെയെന്ന്.
ഒരു കാര്യവുമില്ല പക്ഷേ,
ഒരു കാര്യവുമില്ല.
നീതിക്കു മുന്നിലെന്നെ വരുത്താൻ
ഞാനായിട്ടെനിയ്ക്കാവുകയില്ല.
വിറ്റോറിയോ സെരേനി (1913-1983) - മൊന്തേലിനു ശേഷമുള്ള തലമുറയിലെ ഇറ്റാലിയൻ കവികളിൽ പ്രമുഖൻ.
2 comments:
വിറ്റോറിയോ സെരേനി - ആദ്യഭയം, ഇറ്റാലിയന്‍ കവിതകളുടെ ഒതുക്കം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്....നന്ദി സുഹൃത്തെ..ഈ പരിഭാഷയ്ക്ക്,,,,
പരിഭാഷ എഴുതിയതിയന് അഭിനന്ദനങ്ങള്‍
നല്ല കവിത
Post a Comment