യൗവനമെനിക്കനുവദിച്ച ഗാനങ്ങൾ
സന്ധ്യയുടെ കാതുകളിൽ പലവേള ഞാൻ പാടിയിരിക്കുന്നു
വള്ളികൾ പിണഞ്ഞുമുറ്റിയ തകർന്ന ശേഷിപ്പുകളുടെ ഏകാന്തതയിൽ.
ഒന്നിനോടൊന്നു വരികളിണക്കി
ഒരു പാരസീകഗാനം പോലതു ഞാൻ കൊരുത്തിരിക്കുന്നു
ഒരു പെൺകുട്ടിക്കു നല്കാനൊരുപഹാരമായി, രത്നമായി.
ഈ ലോകത്തു പക്ഷേ, ഏകനായി ഞാൻ ശേഷിച്ചു:
കോർക്കാത്ത പവിഴങ്ങൾ പോലെന്റെ വിരലുകളിൽ നിന്നവയൂർന്നു പോയി,
സന്ധ്യയുടെ വിദൂരതകളിലേക്കവയുരുണ്ടും പോയി.
ചിത്രം - സോഫീ ആന്ടെഴ്സന്‍(1823-1903) - ആട്ടിടയന്‍ (വിക്കിമീഡിയ)
No comments:
Post a Comment