വഴി നടക്കുന്നവനേ,
നിന്റെ കാല്പ്പാടുകൾ നിന്റെ വഴി;
വഴി നടക്കുന്നവനേ,
വഴിയെന്നതില്ല,
നടന്നു വേണം വഴിയാകാൻ;
നീ നടന്നതു നിനക്കു വഴി,
തിരിഞ്ഞു നോക്കുമ്പോൾ നിനക്കു കാണാം
ഇനി നീ കാലു കുത്താത്ത നിന്റെ വഴി.
വഴി നടക്കുന്നവനേ, വഴിയില്ല,
കടലിൽ കപ്പൽ പോയ പത മാത്രം.
No comments:
Post a Comment