കടലഗാധമെന്നു ശ്രുതി.
അതുമതിലധികവുമാണവനെനിക്കു നല്കിയ പ്രണയം.
കടലൊരു കരയിലടിയണം;
ഒരു കരയിലുമൊതുങ്ങില്ല പ്രണയം.
കിന്നരവുമെടുത്തു ഞാൻ മേട മേൽ കയറും,
നിലാവു വീണ മട്ടുപ്പാവിലൊറ്റയ്ക്കു
വിരഹഗാനം മീട്ടി ഞാനിരിക്കും.
ഒരേ ശ്രുതിയിൽ തകരും കിന്നരവുമെന്റെ ഹൃദയവും.
(ചൈനീസ് കവയിത്രി (മരണം 784)
1 comment:
ഒരു കരയിലും ഒതുങ്ങാത്ത പ്രണയം...എത്ര മനോഹരം
Post a Comment