Thursday, June 2, 2011

റില്‍ക്കെ - എന്റെ അച്ഛൻ ചെറുപ്പത്തിൽ - ഒരു ഛായാചിത്രം

File:Rainer Maria Rilke.jpg

കണ്ണുകളിൽ സ്വപ്നം.
വിദൂരത്തിലൊന്നുമായി സമ്പർക്കത്തിൽ നെറ്റിത്തടം.
ചുണ്ടുകളിൽ യൗവനത്തിന്റെ പെരുക്കം,
വിടത്വം, പുഞ്ചിരിയില്ലാതെ.
ഒതുങ്ങിയ സൈനികവേഷത്തിന്റെ തൊങ്ങലുകൾക്കടിയിൽ
വാൾപ്പിടി മേൽ വച്ച രണ്ടു കൈകൾ-
ശാന്തമായി, ഒരുദ്യമത്തിനും തിടുക്കപ്പെടാതെ.
അത്രയ്ക്കു കണ്ണിൽപ്പെടുന്നുമില്ലവ,
വിദൂരതയിലാദ്യം പോയിമറയുന്നതവയാണെന്നപോലെ.
സ്വയമാവൃതമാവുന്നു ശേഷിച്ചതൊക്കെയും,
എനിക്കു പിടികിട്ടാതാവുന്നു
പശ്ചാത്തലത്തിലേക്കു വലിയുന്ന ഈ രൂപം.

ഹാ, എത്രവേഗം മായുന്നു നീ ചിത്രമേ,
അതിലും സാവധാനം മായുന്ന എന്റെ കൈകളിൽ.



No comments: