Saturday, June 4, 2011

റില്‍ക്കെ - എന്റെ ജീവിതാകാശത്തിനു മുന്നിൽ

English: van Gogh's De sterrennacht (The Starry night). This Commons file is considered one of the best in the project and was a 2009 picture of the year contestant.

എന്റെ ജീവിതാകാശത്തിനു മുന്നിൽ
അന്ധാളിച്ചു ഞാൻ നില്ക്കുന്നു.
ഹാ, നക്ഷത്രവൈപുല്യങ്ങൾ.
അവയുടെ ഉദയാസ്തമയങ്ങൾ.
ഞാനെന്നൊരാളില്ലാത്തപോലെ.
എത്ര നിശ്ശബ്ദമാണൊക്കെയും.
ഇതിലൊന്നുമൊരുഭാഗമെടുക്കാനെനിയ്ക്കില്ലെനോ?
അവയുടെ നിർമ്മലപ്രഭാവത്തിനു
പുറത്താണു ഞാനെന്നോ?
എന്റെ സിരകളിൽ ചോരയോടുന്ന-
തതിന്റെ താളത്തിനോ?
പറിച്ചെറിയട്ടെ ഞാനന്യതൃഷ്ണകളെ, ബന്ധങ്ങളെ;
എന്റെ ഹൃദയത്തിനു പരിചയമാകട്ടെ
അതിന്റെ വിദൂരസീമകൾ.
അയഥാർത്ഥമായ സാമീപ്യസുഖങ്ങളിലല്ല,
നക്ഷത്രഭീതികളിൽ കിടിലം കൊണ്ടതു ജീവിക്കട്ടെ.

(പാരീസ്, 1913)


പെയിന്‍റിംഗ് - നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം - വാന്‍ ഗോഗ്


No comments: