സ്വപ്നങ്ങൾ: വിശദമെന്റെ കണ്ണുകളിലോർക്കിഡുകളെപ്പോലെ-
ഉജ്ജ്വലമലങ്കൃതം ദീപ്തമവയെപ്പോലെ,
തടിച്ച തണ്ടിലൂടെ കൊഴുത്ത നീരുകളൂറ്റിയെടുക്കുമവയെപ്പോലെ,
കുടിച്ച ജീവരക്തമെടുത്തുകാട്ടുമവയെപ്പോലെ,
ഒരു നിമിഷത്തിന്റെ ക്ഷണികതയിലുല്ലസിയ്ക്കും,
പിന്നെയടുത്തതിൽ മരിച്ചപോലെ വിളറുമവയെപ്പോലെ.-
തലയ്ക്കു മേൽ മൃദുവായി ലോകങ്ങൾ കടന്നുപോകുമ്പോൾ
അറിയുന്നില്ലേ നിങ്ങളവയുടെ നിശ്വാസങ്ങളെ, പൂ മണക്കുന്നവയെ?
സ്വപ്നങ്ങൾ: വിശദമെന്റെ കണ്ണുകളിലോർക്കിഡുകളെപ്പോലെ.
No comments:
Post a Comment