Friday, June 3, 2011

റില്‍ക്കെ - കൈപ്പടങ്ങൾ

 



കൈപ്പടം,
ചുളിഞ്ഞ മൃദുമെത്ത,
മാനത്തേക്കുയരും മുമ്പേ
നക്ഷത്രങ്ങൾ കിടന്നുറങ്ങിയതിവിടെ.

അവയ്ക്കു വിശ്രമം കിട്ടിയ-
തീ കിടക്കയിലെന്നോ?
നിത്യതയുടെ സ്രോതസ്സിലിപ്പോൾ
തെളിഞ്ഞെരിയുമവയ്ക്ക്?

ഹാ, എന്റെ കൈപ്പടങ്ങളുടെ ഇരുമെത്തകളേ,
പരിത്യക്തവും വിരക്തവുമാണു നിങ്ങളിപ്പോൾ,
ആ ഘനനക്ഷത്രങ്ങളുടെ ഭാരമൊഴിഞ്ഞും.


No comments: