എനിക്കു മോഹമൊരാളെ പാടിയുറക്കാൻ,
അയാൾക്കരികിലിരിക്കാൻ, കൂട്ടിരിക്കാന്‍.
എനിക്കു മോഹമൊരു താരാട്ടു പാടി നിന്നെ തൊട്ടിലാട്ടാൻ,
ഉറക്കത്തിലേക്കു നീ പോയിമടങ്ങുന്നതും കണ്ടിരിക്കാൻ.
എനിക്കു മോഹം തണുപ്പാണു പുറത്തു രാത്രിയ്ക്കെന്നു
വീട്ടിലറിയുന്നൊരാൾ ഞാൻ മാത്രമാകാൻ.
എനിക്കു മോഹമേതനക്കത്തിനും കാതോർക്കാൻ:
നിന്റെ, കാടിന്റെ, ലോകത്തിന്റെ.
ഘടികാരങ്ങളൊന്നിനോടൊന്നു മുഴങ്ങുന്നു,
കാലത്തിന്നതിർവരമ്പുകൾ കണ്ണിൽപ്പെടുന്നു.
അറിയാത്തൊരാൾ പുറത്തു നടക്കുന്നു,
അറിയാത്തൊരു നായ ഉറക്കം ഞെട്ടി കുരയ്ക്കുന്നു.
പിന്നെയൊക്കെയും നിശ്ശബ്ദമാകുന്നു.
എന്റെ വിടർന്ന കണ്ണുകൾ നിന്റെ മേൽ തങ്ങുന്നു;
മൃദുമൃദുവായവ നിന്നെയെടുത്തുപിടിയ്ക്കുന്നു,
ഇരുട്ടത്തെന്തോ അനക്കം വയ്ക്കുമ്പോൾ
അവ നിന്നെ താഴെ വയ്ക്കുന്നു.
5 comments:
മോഹങ്ങള്‍ എല്ലാര്ക്കും എല്ലാത്തിനോടും മോഹങ്ങളും പ്രതീക്ഷകളും നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു നല്ല വരികള്‍
എത്ര മനോഹരമീ വരികള്‍..വീണ്ടും വീണ്ടും വായിക്കുന്നു ഞാന്‍
കൂടെപ്പോരുന്ന വരികള്‍.റില്‍ക്കേയ്ക്ക് വന്ദനം.
nalla varikal!
ജീവിതമുള്ള വരികൾ.
Post a Comment