രാത്രിയ്ക്കു നാലു ചന്ദ്രന്മാർ,      
ഒരേയൊരു മരവും,       
മരത്തിനൊരേയൊരു നിഴൽ,       
അതിലൊരേയൊരു കിളിയും.
എന്റെയുടലിൽ ഞാൻ തിരഞ്ഞതു      
നിന്റെ ചുണ്ടിന്റെ പാടുകൾ.       
ജലധാര കാറ്റിനെ ചുംബിക്കുന്നു       
അതിനെയൊന്നു തൊടാതെതന്നെ.
എന്റെ കൈപ്പടത്തിൽ ഞാൻ കൊണ്ടുനടക്കുന്നു      
നീയെനിയ്ക്കു നല്കിയ ആ ‘ഇല്ല’,       
വെളുത്ത മെഴുകിൽ വാർന്ന       
നാരകപ്പഴം പോലെ.
രാത്രിയ്ക്കു നാലു ചന്ദ്രന്മാർ,      
ഒരേയൊരു മരവും.       
ഒരു സൂചിമുനയിൽ നിന്നു       
പമ്പരം തിരിയുകയാണെന്റെ പ്രണയം!     
1 comment:
ഇടയ്ക്കെങ്കിലും നന്ദി അറിയിക്കണമല്ലോ, അധികമൊന്നും പുറത്തെ കവിതകൾ വായിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവർക്ക് താങ്കൾ വലിയൊരു തുണയാണ്.
Post a Comment