കരഞ്ഞുവിളിയ്ക്കണമെനിയ്ക്കെന്റെ വേദന,
      
ഒരു കഠാരയും ചുംബനങ്ങളും നീയുമായി      
രാപ്പാടികൾ പാടുന്ന സന്ധ്യവേളയിൽ      
നീയെന്നെ പ്രണയിക്കും വരെ,യെനിക്കായിക്കരയും വരെ.
എന്റെ പൂക്കളുടെ അരുംകൊല നടന്നപ്പോൾ     
അതിനേക ദൃൿസാക്ഷിയെ എനിയ്ക്കു വധിക്കണം,      
കട്ടിപ്പൊൻഗോതമ്പിന്റെ തീരാത്ത കൂമ്പാരമാക്കണം      
എനിയ്ക്കെന്റെ കണ്ണീരിനെ, എന്റെ വിയർപ്പുമണികളെ.
അഴിഞ്ഞുതീരാതിരിയ്ക്കട്ടെ നമ്മുടെ പ്രണയത്തിന്റെ നൂൽക്കഴി,     
അതിനെന്നും ചൂടു പകരട്ടെ,      
ശുഷ്കിച്ച സൂര്യനും പഴകിയ ചന്ദ്രനും.
നീയെനിക്കു നിഷേധിച്ചതു മരണത്തിനിരിയ്ക്കട്ടെ,     
എനിയ്ക്കവകാശമില്ലാത്തതും മരണത്തിനിരിയ്ക്കട്ടെ,      
മരണത്തിനാവില്ല, ഉടലു തുടിയ്ക്കുമ്പോളതിൽ നിഴലു വീഴ്ത്തുവാൻ.      
1 comment:
പാപ്പരാസികളാല്‍ വേട്ടയാടപെട്ട ഡയാന രാജകുമാരിയുടെ മരണശേഷം കണ്ടെത്തിയ സ്വകാര്യ ശേഖരങ്ങളില്‍ ഈ കവിതയ്ക്ക് അവരുടെ കാമുകന്‍ കൊടുത്ത പരിഭാഷ "സ്നേഹത്തിന്‍ തിരു മുറിവുകള്‍" എന്നായിരുന്നു എന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ -ല്‍ വായിച്ചതോര്‍മിക്കുന്നു.Thanks 4 d post.
Post a Comment