എന്റെ പ്രിയകാമുകി
സാന്തിയാഗോവിൽ മഴ പെയ്യുന്നു.
ആകാശത്തൊരു വെള്ളക്കമേലിയാ,
നിഴലടഞ്ഞു സൂര്യൻ തിളങ്ങുന്നു.
ഇരുട്ടടച്ച രാത്രിയിൽ
സാന്തിയാഗോവിൽ മഴ പെയ്യുന്നു.
വിജനമായ ചന്ദ്രനിൽ വായ്ച്ചുകേറുന്നു
കിനാവുകളുടെ വെള്ളിപ്പുൽനാമ്പുകൾ.
തെരുവിൽ മഴ പെയ്യുന്നതു നോക്കൂ,
കല്ലിന്റെയും ചില്ലിന്റെയും വിലാപം.
മറയുന്ന തെന്നലിൽ, നോക്കൂ,
നിന്റെ കടലിന്റെ നിഴലും ചാരവും.
നിന്റെ കടലിന്റെ നിഴലും ചാരവും,
സാന്തിയാഗോ, സൂര്യനകന്നവളേ;
ഏതോ പ്രാക്തനപ്രഭാത-
മെന്റെ ഹൃദയത്തിലോളം വെട്ടുന്നു.
ഗലീസിയൻ കവിതകൾ
3 comments:
വളരെ നന്നായി ..പറഞ്ഞിരിക്കുന്നു ..തുടരുക ..മാഷേ ..ഭാവുകങ്ങള്‍
ഉദാത്തമായ രചന.....
വിശ്വ സാഹിത്യകൃതികള്‍ക്ക്
തികച്ചും നീതി പുലര്‍ത്തുന്ന അര്‍ത്ഥവ്യാപ്തിയുള്ള
പരിഭാഷയുടെ പദവിന്യാസം.
ഈ പ്രണയദുന്ദുഭിക്ക് നന്ദി....
നിന്റെ കടലിന്റെ നിഴലും ചാരവും,
സാന്തിയാഗോ, സൂര്യനകന്നവളേ;
ഏതോ പ്രാക്തനപ്രഭാത-
മെന്റെ ഹൃദയത്തിലോളം വെട്ടുന്നു.
മനസ്സില്‍ കുറിച്ചിടുന്നു ഈ വരികള്‍ ... നന്ദി..
Post a Comment