Saturday, September 3, 2011

ഹാഫിസ് - ഒരു നാളത്തെ മൗനം

File:Divan von Hafiz.jpg


ഒരു നാളത്തെ മൗനം,
അതുതന്നെയൊരു തീർത്ഥയാത്ര.

ഒരു നാൾ മൗനമിരുന്നാൽ
നിങ്ങൾക്കു കേൾക്കാം
ആത്മാവതിന്റെ വിചിത്രവീണയും
മൃദംഗവും വായിക്കുന്നതും.

തകരുന്നൊരു കോട്ടയെ
താങ്ങിനിർത്താനുള്ള തത്രപ്പാടല്ലേ,
മിക്കവാറുമെല്ലാ വർത്തമാനങ്ങളും?

ഞാൻ കരുതി, നാമിവിടെ വന്നതു
മൗനമായി കീഴടങ്ങാനെന്ന്,

പ്രകാശത്തിനുമാഹ്ളാദത്തിനും
വഴങ്ങിക്കൊടുക്കാനെന്ന്,

പ്രണയത്തിന്റെ വിജയം കൊണ്ടാടിക്കൊ-
ണ്ടുള്ളിൽ നൃത്തമാടാനെന്നും!


link to image


No comments: