(മരച്ചില്ലയിൽ ഉയരത്തിലിരിക്കുന്ന രാപ്പാടി താഴേയ്ക്കു നോക്കി പേടിയ്ക്കുന്നു, താൻ പുഴയിൽ മുങ്ങിപ്പോയെന്ന്. ഓക്കുമരത്തിന്റെ മേലറ്റത്തിരുന്നിട്ടും താൻ മുങ്ങിച്ചാവുമെന്ന പേടിയാണതിന്.-സിറാനോ ദെ ബെർഗറാക് )
പുകമഞ്ഞിൽ മുങ്ങിയ പുഴയിൽ
മരനിഴലുകളാവി പോലലിയുന്നു;
മുകളിൽ, യഥാർത്ഥമായ മരച്ചില്ലകളിൽ
മാടപ്രാവുകളുടെ ദീനവിലാപം.
ഈ വിളർത്ത മണ്ണെത്ര തവണ കണ്ടു,
യാത്രികാ, നീ വിളർക്കുന്നതും;
എത്ര വികാരഭരിതം, മരങ്ങളിൽ
നിന്റെ വ്യാമോഹങ്ങളുടെ തേങ്ങൽ.
L'ombre des arbres dans la rivière embrumée
Meurt comme de la fumée,
Tandis qu'en l'air, parmi les ramures réelles,
Se plaignent les tourterelles.
Combien, ô voyageur, ce paysage blême
Te mira blême toi-même,
Et que tristes pleuraient dans les hautes feuillées, -
Tes espérances noyées.
The nightingale that, high on a branch, views itself below, thinks itself lost in the river. It is perched in the oak tree’s crown and yet fears death by drowning.’
Cyrano de Bergerac
The shadow of trees on the mist-drenched river
Dissolves like vapour
While in air, among the true branches flown
The turtledoves moan.
How this pale land, oh traveller, too
Pale yourself, mirrors you,
And your drowned hopes how sadly they weep
High in the sighing leaves!
No comments:
Post a Comment