കുട്ടികളേ,
നെപ്പോളിയൻ ജനിച്ചതെന്നായിരുന്നു,
മാഷ് ചോദിക്കുന്നു.
ആയിരം കൊല്ലം മുമ്പ്, കുട്ടികൾ പറയുന്നു.
നൂറു കൊല്ലം മുമ്പ്, കുട്ടികൾ പറയുന്നു.
കഴിഞ്ഞ കൊല്ലം, കുട്ടികൾ പറയുന്നു.
ആർക്കുമറിയില്ല.
കുട്ടികളേ,
നെപ്പോളിയൻ ബോണപ്പാർട്ട് എന്തു ചെയ്തു,
മാഷ് ചോദിക്കുന്നു.
യുദ്ധം ജയിച്ചു, കുട്ടികൾ പറയുന്നു.
യുദ്ധം തോറ്റു, കുട്ടികൾ പറയുന്നു.
ആർക്കുമറിയില്ല.
ഞങ്ങടെ നാട്ടിലെ ഇറച്ചിവെട്ടുകാരന്
നെപ്പോളിയൻ എന്നൊരു നായയുണ്ടായിരുന്നു,
ഫ്രാന്റിസെക്ക് പറയുകയാണ്.
അയാളതിനെ എന്നും തല്ലും,
ഒരാണ്ടു മുമ്പതു വിശന്നുചത്തു.
നെപ്പോളിയന്റെ കാര്യമോർത്തപ്പോൾ
കുട്ടികൾക്കു സങ്കടമായി.
No comments:
Post a Comment