ശരൽക്കാലം, സൂര്യാസ്തമയവും. സന്തുഷ്ടനാണു ഞാൻ.
ജീർണ്ണതയ്ക്കു മേൽ രക്തം,
അഗ്നിയുടെ മൂർദ്ധന്യം, പ്രകൃതിയുടെ മരണം,
തളം കെട്ടിയ തടാകം, ജ്വരബാധിതനായി ഞാനും.
ഇതു നിന്റെ ഋതു, നിന്റെ നേരം, കവേ,
വ്യാമോഹങ്ങൾ വാർന്നുപോയ ഹൃദയമേ,
തൃഷ്ണയുടെ ദംഷ്ട്രകൾ കരളുന്ന കവേ,
ഇതാഘോഷം, നിനക്കു ദർപ്പണം!
അന്യർ, പണ്ഡിതമ്മന്യർ, വിഡ്ഡികൾ, ഭ്രാന്തന്മാർ
അവരാരാധിക്കട്ടെ, വസന്തത്തെ, പ്രഭാതത്തെ,
ആ രണ്ടു കന്യകമാരെ, ഉടയാടയിലും തുടുത്തവരെ.
ഏതോമനത്തമുള്ള മാലാഖമുഖത്തെക്കാളും,
ദംശിക്കുന്ന ശരൽക്കാലമേ, ഞാൻ സ്നേഹിക്കുന്നതു നിന്നെ,
നിന്നെ, നിർദ്ദയേ, വിചിത്രനേത്രയായ വേശ്യേ!
No comments:
Post a Comment