Saturday, January 1, 2011

യഹൂദാ അമിച്ചായ് - ദൈവത്തിന്റെ വിധി


ദൈവത്തിന്റെ വിധിയിപ്പോൾ
മരങ്ങളുടെയും കല്ലുകളുടെയും സൂര്യന്റെയും ചന്ദ്രന്റെയും
വിധി തന്നെയായിരിക്കുന്നു,
ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയപ്പോൾ
അവരാരാധിക്കാതായതാണവയെ.

എന്നാൽ നമ്മോടൊപ്പം കഴിയാൻ നിർബ്ബന്ധിതനാണവൻ
മരങ്ങളെപ്പോലെ, കല്ലുകളെപ്പോലെ
സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും പോലെ.


യഹൂദി അമിച്ചായ്‌ - വിക്കിപീഡിയ ലേഖനം


No comments: