Saturday, January 8, 2011

നെരൂദ - നീയിരിക്കെ ഞാൻ മരിച്ചാൽ...


നിയിരിക്കെ ഞാൻ മരിച്ചാൽ, പ്രിയേ,

ഞാനിരിക്കെ നീ മരിച്ചാൽ, പ്രിയേ,

ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതു നാം'
നാം പാർക്കുമിടം പോലെ വിശാലമല്ലൊരിടവും.

പാറുന്ന  വിത്തുകൾ പോലെ നമ്മെയും കൊണ്ടു പാഞ്ഞു,
ഗോതമ്പുപാടത്തെ പൊടിയും മരുനിലത്തെപ്പൂഴിയും
കാലവുമലയുന്ന പുഴയും നാടോടിക്കാറ്റും.
ആ പ്രയാണത്തിൽ നാമന്യോന്യം കാണാതെയും പോയേനെ.

ഈ ശാദ്വലത്തിൽ വച്ചു പക്ഷേ, തമ്മിൽക്കണ്ടു നാം-
ഒരു കുഞ്ഞപാരത! നാമതു മടക്കിനല്കുന്നു.
ഈ പ്രണയമെന്നാലൊടുങ്ങുന്നില്ല പ്രിയേ.

അതിനു ജനനമില്ല, മരണവുമില്ല,
നീളുന്ന പുഴ പോലതിന്റെ തടങ്ങളേ മാറുന്നുള്ളു,
അതിന്റെ ചുണ്ടുകളേ മാറുന്നുള്ളു.


പ്രണയഗീതകം - 92

4 comments:

jayarajmurukkumpuzha said...

aashamskal....

Ranjith Chemmad / ചെമ്മാടന്‍ said...

നാം പാർക്കുമിടം പോലെ വിശാലമല്ലൊരു തുറസ്സും....!!!

Subiraj said...

അതിനു ജനനമില്ല, മരണവുമില്ല,
നീളുന്ന പുഴ പോലതിന്റെ തടങ്ങളേ മാറുന്നുള്ളു,
അധരങ്ങളേ മാറുന്നുള്ളു.

ആശംസകള്‍!!

Anonymous said...

അതിനു ജനനമില്ല
മരണവുമില്ല
നീളുന്നപുഴപോലെ
ഈ പ്രണയമൊടുങ്ങുന്നില്ലല്ലൊ പ്രിയ്യെ...