Wednesday, January 5, 2011

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - വീണ്ടെടുപ്പിനെ സംബന്ധിച്ച് ശ്രീമാൻ കോജിറ്റോവിന്റെ വിചാരങ്ങൾ

File:Skoczylas-Chrystus frasobliwy.jpg


അവൻ പുത്രനെ അയക്കരുതായിരുന്നു

എത്രയധികം പേർ കണ്ടിരിക്കുന്നു
അവന്റെ പുത്രന്റെ തുളഞ്ഞ കൈകൾ
അവന്റെ അനുദിനചർമ്മവും

എത്രയും മോശമായ പരിഹാരക്രിയയാൽ
നമ്മുടെ പാപപരിഹാരത്തിനെന്നത്രേ
എഴുതപ്പെട്ടിരിക്കുന്നു

അത്രയധികം നാസാദ്വാരങ്ങൾ
ആസ്വദിച്ചുൾക്കൊണ്ടിരിക്കുന്നു
അവന്റെ ഭീതിയുടെ ഗന്ധം

അത്രയ്ക്കു താഴരുതാരും
അത്ര സംസർഗ്ഗമരുത്
ചോരയുമായി

അവൻ പുത്രനെ അയക്കരുതായിരുന്നു
വെണ്ണക്കൽമേഘങ്ങളുടെ ബറോക്ക്കൊട്ടാരത്തിൽ
ഭീതിയുടെ സിംഹാസനത്തിൽ
മരണത്തിന്റെ ചെങ്കോലും പിടിച്ചു വാഴുക
അതിലും ഭേദം


ബറോക്ക്- അമിതാലങ്കാരത്തിനു പ്രാധാന്യം നല്‍കിയിരുന്ന യൂറോപ്യന്‍ കലാസമ്പ്രദായം


ചിത്രം- ചിന്താവിഷ്ടനായ ക്രിസ്തു


1 comment:

പഞ്ചാരക്കുട്ടന്‍ said...

ഇത്രയും മോശമായ പരിഹാരക്രിയയാൽ
നമ്മുടെ പാപപരിഹാരം ചെയ്യാന്‍ മാത്രം പാപം ആദി മാതാ പിതാക്കള്‍ ചെയ്തോ ഇല്ലല്ലോ
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത്‌ തന്നെ ഉണ്ടേ