പൂത്ത കാവുകളിൽ
മൃദുചുംബനങ്ങൾ ചൊരിയുകയായിരുന്നു വസന്തം;
ഹരിതമേഘം പോലെ വിരിഞ്ഞുനിന്നിരുന്നു
പച്ചപ്പിന്റെ പുതുമയും.
പച്ച നിറഞ്ഞ ഗ്രാമത്തിനു മേല്‍
മേഘങ്ങളൊഴുകി നീങ്ങി...
വിറ പൂണ്ട പച്ചിലകളിൽ
പുതുമഴയിറ്റുന്നതും ഞാൻ കണ്ടു.
പൂത്തുലഞ്ഞ ബദാം മരത്തിനടിയിൽ
- ഞാനോർക്കുന്നു -
പ്രണയമില്ലാത്ത യൗവനത്തെ ശപിച്ചു
ഞാൻ നിന്നിരുന്നു.
ഇന്നു ജീവിതം പാതി കടക്കുമ്പോൾ
ചിന്തകളേ വേണ്ടെന്നു വച്ചു ഞാൻ...
ഞാനനുഭവിക്കാത്ത യൗവനമേ,
ഒരിക്കൽക്കൂടി നിന്നെ സ്വപ്നം കാണാനായെങ്കിൽ!
No comments:
Post a Comment