സ്നേഹിച്ച മുഖത്തായിരുന്നു ലോകം-
പൊടുന്നനെയതു വാർന്നൊഴിഞ്ഞു:
പുറത്തായി ലോകം, പിടി കിട്ടാതെ പോയി ലോകം.
സ്നേഹിച്ച മുഖത്തെ ചുണ്ടിലേക്കുയർത്തുമ്പോൾ
അതിൽ നിറഞ്ഞ ലോകത്തെയെന്തേ മോന്തിയില്ല ഞാൻ?
അത്ര തൊട്ടായിരുന്നതിന്റെ വാസനയെന്നിട്ടും?
ഹാ, കുടിച്ചു ഞാൻ. ദാഹം തീരാതെ കുടിച്ചു ഞാൻ.
ലോകത്താലത്രയും നിറഞ്ഞവനായിരുന്നു ഞാനും പക്ഷെ;
കുടിയ്ക്കുമ്പോൾ കവിഞ്ഞൊഴുകിപ്പോയി ഞാൻ.
No comments:
Post a Comment